Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

രണ്ടാം ഏകദിനം: രോഹിത് ശര്‍മ്മയ്ക്ക് ഡബിള്‍ സെഞ്ചുറി

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് ഡബിള്‍ സെഞ്ചുറി. തന്റെ കരിയറിലെ മൂന്നാം ഡബിള്‍ സെഞ്ചുറിയാണ് രോഹിത് ശര്‍മ മൊഹാലിയില്‍ നേടിയത്. ഇതോടെ ഏകദിനത്തില്‍ മൂന്ന് സെഞ്ചുറികള്‍ നേടുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡ് ആണ് ഇന്ത്യന്‍ ഓപ്പണറെ തേടിയെത്തിയത്.
നേരത്തെ കോല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ശ്രീലങ്കയ്‌ക്കെതിരേ നേടിയ 264 റണ്‍സാണ് രോഹിതിന്റെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍. ഓസ്‌ട്രേലിയയ്ക്ക് എതിരെയായിരുന്ന രോഹിതിന്റെ ആദ്യ ഇരട്ട സെഞ്ചുറി പിറന്നത്.
50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഇന്നിംഗ്‌സ് അവസാനിക്കുമ്പോള്‍ 153 പന്തില്‍ നിന്ന് 208 റണ്‍സ് നേടി രോഹിത് പുറത്താകാതെ നില്‍ക്കുകയായിരുന്നു.
ഇന്ത്യക്ക് വേണ്ടി രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണിംഗ് ആരംഭിച്ച ശിഖരന്‍ ധവാന്‍ 68 റണ്‍സാണ് നേടിയത്. ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച് പുതുമുഖതാരം ശ്രേയസ് അയ്യര്‍ 70 പന്തില്‍ നിന്ന് 88 റണ്‍സ് അരങ്ങേറ്റം ഉജ്ജ്വലമാക്കി. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി എഴ് റണ്‍സും ഹാര്‍ദിക്ക് പാണ്ഡ്യ എട്ട് റണ്‍സും നേടി.
ലങ്കയ്‌ക്കെതിരേയുള്ള ആദ്യഏകദിനത്തില്‍ ധര്‍മശാലയില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് മൊഹാലിയില്‍ കണ്ടത്. രണ്ടാം മത്സരത്തിലും തകര്‍ന്നാല്‍ കളിയില്‍ പരാജയപ്പെട്ട് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര നഷ്ടമാകുമെന്ന അവസ്ഥയിലാണ് ഇന്ത്യന്‍ ടീം ഉണര്‍ന്നുകളിച്ചത്.

Comments

comments