Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ചലച്ചിത്രനടനും മിമിക്രി കലാകാരനുമായ കലാഭവന്‍ അബി അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ അബി (52) അന്തരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം.
രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കുറയുന്ന അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
മൂവാറ്റുപുഴ സ്വദേശിയായ ഹബീബുള്ള, അബി എന്ന പേരിലാണ് മിമിക്രി വേദികളിലും സിനിമയിലും ശ്രദ്ധേയനായത്. കൊച്ചിന്‍ ഹരിശ്രീ, കലാഭവന്‍ എന്നീ ട്രൂപ്പുകളില്‍ കലാ ജീവിതം തുടങ്ങിയ അദ്ദേഹം അമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നു എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. പുറത്തിറങ്ങാനിരിക്കുന്ന കറുത്ത സൂര്യനാണ് അദ്ദേഹം അഭിനയിച്ച അവസാനത്തെ ചിത്രം.
സുനിലയാണ് ഭാര്യ. അഹാന, അലീന, ഷൈന്‍ നിഗം എന്നിവരാണ് മക്കള്‍.

Comments

comments