Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

നടി തൊടുപുഴ വാസന്തി അന്തരിച്ചു

തൊടുപുഴ: നടിയും നാടക പ്രവര്‍ത്തകയും നൃത്താദ്ധ്യാപികയുമായിരുന്ന തൊടുപുഴ വാസന്തി (65) അന്തരിച്ചു.
ഇന്ന് പുലര്‍ച്ചെ 4.30 ഓടെ വാഴക്കുളത്തുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ചും പ്രമേഹ രോഗത്തെ തുടര്‍ന്ന് വലതുകാല്‍ മുറിച്ചു മാറ്റിയും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തൊടുപുഴ മണക്കാടുള്ള വീട്ടില്‍ ചികിത്സയും വിശ്രമവുമായി കഴിയുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തൊടുപുഴ മണക്കാട് സഹോദരന്‍ സുരേഷ് കുമാറിന്റെ വീട്ടുവളപ്പില്‍ നടക്കും.
നാടകത്തിലൂടെയും നൃത്തത്തിലൂടെയും മലയാള സിനിമയിലെത്തിയ വാസന്തി അമ്മയും മരുമകളും അമ്മായിയമ്മയും ഭാര്യ കഥാപാത്രങ്ങളുമൊക്കൊയായി മലയാള സിനിമയില്‍ തന്നെ അടയാളപ്പെടുത്തി പോന്നു. 450 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1976 ല്‍ പുറത്ത് വന്ന ‘ എന്റെ നീലാകാശം ‘ ആയിരുന്നു ആദ്യ സിനിമ. 2016 ല്‍ പുറത്തിറങ്ങിയ ‘ ഇതു താന്‍ടാ പോലീസ് ‘ ആയിരുന്നു അവസാന ചിത്രം. കെ.ജി.ജോര്‍ജിന്റെ സംവിധാനത്തിലുള്ള ‘ യവനിക ‘ എന്ന സിനിമയിലെ രാജമ്മയെന്ന കഥാപാത്രം വാസന്തിയുടെ ജീവിതത്തില്‍ വലിയ അവസരങ്ങള്‍ക്ക് കളമൊരുക്കി. പിന്നിടങ്ങോട്ട് പ്രമുഖ സംവിധായകരായ പലരുടെയും ചിത്രങ്ങളില്‍ വാസന്തിക്ക് നല്ല വേഷങ്ങള്‍ ലഭിച്ചു തുടങ്ങി. ആലോലം, നവംബറിന്റെ നഷ്ടം, ഗോഡ്ഫാദര്‍, കാര്യം നിസാരം എന്നി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഭരതന്‍, പദ്മരാജന്‍, ജോഷി, ഹരിഹരന്‍, പി.ജി വിശ്വംഭരന്‍ തുടങ്ങി ഒട്ടു മിക്ക പ്രമുഖ സംവിധായകരുടെയെല്ലാം ചിത്രങ്ങളില്‍ അഭിനയിക്കാനായി. സിനിമകളിലാണ് സജീവമായി അറിയപ്പെട്ടിരുന്നതെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം തേടിയെത്തിയത് കേരള സംഗീത നാടക അക്കാഡമി വഴിയായിരുന്നു. നാടകരംഗത്തെ സംഭാവനകള്‍ക്കായിരുന്നു പുരസ്‌കാരം.

Comments

comments


Fatal error: Internal zval's can't be arrays, objects or resources in Unknown on line 0