Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

പേരോല്‍ കൃഷ്ണ നിലയത്തിലെ സി.നാരായണി നിര്യാതയായി

നീലേശ്വരം : മുന്‍ ആരോഗ്യ സഹകരണ മന്ത്രി പരേതനായ എന്‍.കെ.ബാലകൃഷ്ണന്റെ ഭാര്യ പേരോല്‍ കൃഷ്ണ നിലയത്തിലെ സി.നാരായണി (93) നിര്യാതയായി.
ഇന്നു പുലര്‍ച്ചെ 6.30 ഓടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു വിശ്രമത്തിലായിരുന്നു. സംസ്‌കാരം നാളെ (ബുധന്‍) രാവിലെ നീലേശ്വരത്തെ സമുദായ ശ്മശാനത്തില്‍. തളിപ്പറമ്പിലെ പരേതരായ ഡോ.മേജര്‍ രാമന്റെയും പാര്‍വതി അമ്മയുടെയും മകളാണ്. മക്കള്‍: എന്‍.കെ.സരള (എറണാകുളം), എന്‍.കെ.രമ (കൊയിലാണ്ടി), ഡോ.എന്‍.കെ.ഉഷ (റിട്ട. പീഡിയാട്രീഷ്യന്‍, ഐഎസ്ആര്‍ഒ തിരുവനന്തപുരം), എന്‍.കെ.രാമകൃഷ്ണന്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കോഴിക്കോട്). മരുമക്കള്‍: ജസ്റ്റിസ് ടി.കെ.ചന്ദ്രശേഖര ദാസ് (എറണാകുളം), ശശീന്ദ്രന്‍ (എന്‍ജിനിയര്‍, തിരുവനന്തപുരം),റീജ (കോഴിക്കോട്), പരേതനായ ഡോ.കെ.പി.ബാലകൃഷ്ണന്‍. സഹോദരങ്ങള്‍: സി.കരുണാകരന്‍ (കണ്ണൂര്‍ ബാബു ഡയറക്ടര്‍, പ്രാഥമിക കാര്‍ഷിക വികസന ബാങ്ക്, പ്രസിഡന്റ്,ലേബര്‍കോണ്‍ട്രാക്ട് സൊസൈറ്റി), പരേതരായ കാര്‍ത്യായനി, കുമാരന്‍, ഗോവിന്ദന്‍, പ്രഭാകരന്‍.

Comments

comments