Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഹെലികോപ്ടര്‍ അപകടം: സൗദി രാജകുമാരന്‍ കൊല്ലപ്പെട്ടു

റിയാദ്: യെമന്‍ അതിര്‍ത്തിയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് സൗദി രാജകുമാരന്‍ കൊല്ലപ്പെട്ടു. അസീര്‍ പ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണറായ മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ രാജകുമാരനാണ് മരിച്ചത്. മുന്‍ കിരീടവകാശി മുഖ്രിന്‍ ബിന്‍ അബ്ദുല്‍ അസീല് അല്‍ സഊദിന്റെ മകനാണ്. ഹൂതി വിമതരുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സൗദി-യെമന്‍ ദക്ഷിണ അതിര്‍ത്തിയിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം അപകടമുണ്ടായത്. ഉദ്യോഗസ്ഥര്‍ക്കൊപ്പം സംഘര്‍ഷ പ്രദേശത്ത് നിരീക്ഷണം നടത്തുന്നതിനിടെയാണ് അപകടമെന്നാണ് സൂചന.
സൗദി ഔദ്യോഗിക വാര്‍ത്താ ചാനലായ അല്‍-ഇഖ്ബാരിയ്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹെലികോപ്ടറിലുണ്ടായിരുന്ന മറ്റുള്ളവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നിരവധി ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Comments

comments