Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

145 കിലോയുള്ള സ്ത്രീ കുട്ടിയുടെ മേല്‍ കയറിയിരുന്നു; കുട്ടി ശ്വാസംമുട്ടി മരിച്ചു

ഫ്‌ളോറിഡ: ഒമ്പതു വയസ്സുള്ള സഹോദര പുത്രിയുടെ ശരീരത്തില്‍ കയറിയിരുന്ന് കുട്ടിയെ കൊലപ്പെടുത്തിയ സ്ത്രീയ്‌ക്കെതിരെ കൊലപാതകത്തിന് കേസ്. ഫ്‌ളോറിഡയിലെ പെന്‍സാകോളയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്.
തന്റെ സഹോദരപുത്രി ഡെറിക ലിന്‍ഡ്‌സയെ കൊലപ്പെടുത്തിയതിനാണ് വെറോണിക്ക പോസി എന്ന 64കാരിയ്‌ക്കെതിരെ കേസ്. അനുസരണക്കേട് കാണിച്ചതിന് ശിക്ഷിക്കാന്‍ കുട്ടിയുടെ ശരീരത്തിനുമേല്‍ കയറിയിരുന്നതാണ് മരണത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.
34 കിലോ മാത്രം ഭാരമുള്ള ഡെറികയ്ക്കു മേലെയാണ് 145 കിലോ ഭാരമുള്ള വെറോണിക്ക കയറിയിരുന്നത്. കുട്ടിയേക്കാള്‍ നാലിരട്ടി ഭാരം താങ്ങാനാവാതെ ഡെറികയ്ക്ക് ശ്വാസം മുട്ടി. തുടര്‍ന്ന് കുട്ടിയുടെ ബോധം മറഞ്ഞതായി വെറോണിക്ക പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഹൃദയം സ്തംഭിച്ചാണ് കുട്ടി മരിച്ചതെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വികൃതിക്കാരിയായ കുട്ടിയെ പെരുമാറ്റ മര്യാദകള്‍ പഠിപ്പിക്കുന്നതിനാണ് തന്റെ സഹോദരിയായ വെറോണിക്കയെ വിളിച്ചുവരുത്തിയതെന്ന് കുട്ടിയുടെ മാതാവ് ഗ്രേസ് സ്മിത്ത് പോലീസിനോട് പറഞ്ഞു. തുടര്‍ന്നാണ് കുട്ടി മരിക്കുന്നതിനടയാക്കിയ സംഭവം നടന്നത്. കസേരയില്‍ ഇരിക്കുകയായിരുന്ന കുട്ടിയുടെ മേല്‍ വെറോണിക്ക കയറിയിരുന്നതായും ശ്വാസം മുട്ടുന്നതായി കുട്ടി പറഞ്ഞിട്ടും എണീറ്റില്ലെന്നും കുട്ടിയുടെ പിതാവ് ജയിംസ് സ്മിത് പോലീസിന് മൊഴി നല്‍കി.
കുട്ടി അബോധാവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞ ഉടന്‍തന്നെ പ്രഥമശുശ്രൂഷകള്‍ നല്‍കിയതായും ഉടന്‍തന്നെ ആംബുലന്‍സ് വിളിച്ചുവരുത്തിയതായും വെറോണിക്ക പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി ഒരു മണിക്കൂറിനു ശേഷം മരിച്ചു. കൊലപാതക കുറ്റത്തിനാണ് വെറോണിക്കയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയ വേണ്ടവിധം ശ്രദ്ധിക്കാതിരുന്നതിന് മാതാപിതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Comments

comments