Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ധീരജ് സിംഗിനെ തേടി വിദേശക്ലബ്ബുകള്‍

കൊച്ചി: ഇന്ത്യന്‍ ഗോള്‍കീപ്പറും മണിപ്പൂര്‍ സ്വദേശിയുമായ ധീരജ് സിംഗിനെ തേടി വിദേശ ക്ലബ്ബുകള്‍ രംഗത്ത്.
രണ്ട് യൂറോപ്യന്‍ ക്ലബ്ബുകളും നാല് ഇന്ത്യന്‍ ക്ലബ്ബുകളും ഓഫറുമായി ധീരജിനെ തേടിയെത്തിയെന്ന് പിതാവ് പറഞ്ഞു. ജര്‍മന്‍ ക്ലബ്ബാണ് ധീരജിനെ തേടിയെത്തിയ ഒരു ക്ലബ്ബ്. മാഞ്ചെസ്റ്റര്‍ സിറ്റി, ആഴ്‌സനല്‍ ക്ലബ്ബ് അധികൃതര്‍ കഴിഞ്ഞ ദിവസം ഗോവയിലെത്തിയിരുന്നു.
കഴിഞ്ഞ ദിവസം കൊളംബിയക്കെതിരായ മത്സരത്തില്‍ മികച്ച പ്രകടനാണ് ധീരജ് നടത്തിയത്. മത്സരശേഷം ധീരജ് സിംഗിനെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള പോസ്റ്റുകളായിരുന്നു സോഷ്യല്‍ മീഡിയ മുഴുവന്‍. കൊളംബിയയുടെ ഗോളെന്നുറച്ച എണ്ണം പറഞ്ഞ ഷോട്ടുകളാണ് ധീരജിന്റെ പ്രതിഭയ്ക്ക് മുന്നില്‍ നിഷ്പ്രഭമായത്. ഡല്‍ഹിയില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ അമേരിക്കയ്‌ക്കെതിരെയും ധീരജ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

Comments

comments