Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

അണ്ടര്‍-17 ലോകകപ്പ്: ഇന്ത്യ പുറത്ത്

ന്യൂഡല്‍ഹി : അണ്ടര്‍-17 ലോകകപ്പില്‍ ആഫ്രിക്കന്‍ കരുത്തരായ ഘാനയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തോല്‍വി. എതിരില്ലാത്ത നാല് ഗോളിനാണ് ഘാന ഇന്ത്യയെ പരാജയപ്പെടുത്തത്. ഗ്രൂപ്പ് മത്സരങ്ങളിലെ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. അതേസമയം മികച്ച വിജയത്തോടെ ഘാന പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി.
ആദ്യ പകുതിയില്‍ ഒരു ഗോള്‍ മാത്രം വഴങ്ങി ആക്രമണത്തിലും പ്രതിരോധത്തിലും ആദ്യ പകുതിയില്‍ മികച്ച് നിന്നെങ്കിലും രണ്ടാം പകുതിയില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായി. അവസാന മൂന്ന് ഗോളും വഴങ്ങിയത് രണ്ടാം പകുതിയിലായിരുന്നു. അവസാന പത്ത് മിനിറ്റില്‍ ഇന്ത്യയുടെ യുവനിര ആകെ തളര്‍ന്നിരുന്നു. ഈ അവസരത്തിലാണ് ഘാനയുടെ അവസാന രണ്ട് ഗോളും പിറന്നത്.
കളി തുടങ്ങി 43-ാം മിനിറ്റില്‍ നായകന്‍ എറിക് ഐഹായിലൂടെ ഘാന ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിയില്‍ വീണ്ടും ഐഹായ ലക്ഷ്യം കണ്ടു. ഇതോടെ ഘാന രണ്ട് ഗോളിന്റെ ലീഡ് നേടി. 85-ാം മിനിറ്റിന് ശേഷം ഡാന്‍സോയും ടോക്കുവും ഘാനയ്ക്കായി ലക്ഷ്യം കണ്ടു. ഇതോടെ കൊളംബിയയുടെ വെല്ലുവിളി മറികടന്ന ആഫ്രിക്കന്‍ ടീം പ്രീക്വാര്‍ട്ടറിലെത്തി.

Comments

comments


Fatal error: Internal zval's can't be arrays, objects or resources in Unknown on line 0