Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

നടിയെ പീഡിപ്പിച്ച് നഗ്നചിത്രമെടുത്തു; നിര്‍മ്മാതാവ് കരിം മൊറാനി അറസ്റ്റില്‍

ന്യൂഡല്‍ഹി: പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവ് കരിം മൊറാനിയെ പീഡനക്കേസില്‍ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി നിരസിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
കരിം മൊറാനിയുടെ മുനന്‍കൂര്‍ ജാമ്യം ഹൈദരാബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി ഇന്നലെ തള്ളിയതോടെയാണ് ഇന്നുപുലര്‍ച്ചെ അറസ്റ്റ് നടന്നത്.
2015 ജൂലായ് മുതല്‍ 2016 ജനുവരി വരെ ഒരു നടിയെ മയക്കുമരുന്ന് നല്‍കി പല തവണ പീഡിപ്പിച്ചുവെന്നതാണ് കരിമിനെതിരായ കേസ്. നടിയുടെ നഗ്‌ന ചിത്രങ്ങള്‍ ഇയാള്‍ എടുത്തുവെന്നും ആരോപണമുണ്ട്. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്നും പറയുന്നു. തെലങ്കാന സെഷന്‍സ് കോടതി ജനുവരി 30ന് ഇയാള്‍ക്ക് മുന്‍കൂര്‍ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ 2 ജി കേസില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്ന കാര്യം മറച്ചുവച്ചതിന് പിന്നീട് ജാമ്യം റദ്ദാക്കുകയായിരുന്നു.
2ജി അഴിമതിയില്‍ ഏതാനും മാസം ജയിലില്‍ കിടന്നിട്ടുണ്ട് കരിം മൊറാനി. കേസില്‍ വിചാരണ നടപടികള്‍ നേരിടുകയാണ് കരിം. ഇത് മറച്ചുവച്ചാണ് പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയത്. ഇക്കാര്യം പുറത്തുവന്നതോടെ കീഴ്‌ക്കോടതി ജാമ്യം റദ്ദാക്കിയിരുന്നു. ഇത് പിന്നീട് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.
കീഴടങ്ങാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന കരിമിന്റെ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ ആവശ്യം ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരുടെ ബെഞ്ച് അംഗീകരിച്ചില്ല. എത്രയും വേഗം തെലങ്കാന ജയിലില്‍ കീഴടങ്ങാനും നിര്‍ദേശിച്ചിരുന്നു.
ഷാരൂഖ് ഖാന്‍ അഭിനയിച്ച ‘ചെന്നൈ എക്‌സ്പ്രസ്’ അടക്കം നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് കരിം മൊറാനി. യോദ്ധ, ദൂം, റാ വണ്‍, ഹാപ്പി ന്യൂ ഇയര്‍, ദിവാലെ എന്നിവയുടെ നിര്‍മ്മാതാവാണ് കരിം മൊറാനി.

Comments

comments