Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പി.വി.സിന്ധു ഫൈനലില്‍

സോള്‍: കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പി.വി.സിന്ധു ഫൈനലില്‍ പ്രവേശിച്ചു. ഇന്ന് നടന്ന സെമിഫൈനലില്‍ ചൈനയുടെ ആറാം സീഡ് ഹി ബിംഗ്ജിയാവോയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു തോല്‍പിച്ചത്. ഒരു മണിക്കൂറും ആറ് മിനിട്ടും നീണ്ട പോരാട്ടത്തില്‍ 21-10,17-21, 21-16 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയാണ് സിന്ധുവിന്റെ എതിരാളി.
സിന്ധുവിന്റെ മുന്നേറ്റത്തോടെയായിരുന്നു മത്സരം ആരംഭിച്ചത്. 4-1ന് ലീഡെടുത്ത സിന്ധു എതിരാളിക്ക് അവസരമൊന്നും നല്‍കാതെ ആദ്യ ഗെയിം സ്വന്തമാക്കി. ലീഡ് 11-4 ആയി ഉയര്‍ത്തിയ സിന്ധു 16 മിനിട്ടിനുള്ളില്‍ സെറ്റ് സ്വന്തമാക്കി കരുത്ത് പ്രകടമാക്കി. എന്നാല്‍, രണ്ടാം സെറ്റില്‍ ശക്തമായ തിരിച്ചു വരവാണ് ബിംഗ്ജിയാവോ പുറത്തെടുത്തത്. 30ന് സിന്ധു ലീഡെടുത്തെങ്കിലും 12-10 എന്ന നിലയില്‍ ബിംഗ്ജിയാവോ മുന്നിലെത്തി. 15-16 എന്ന നിലയില്‍ മത്സരത്തെ എത്തിച്ച ബിംഗ്ജിയാവോ തുടര്‍ച്ചയായി അഞ്ചു പോയിന്റുകള്‍ നേടി 21-17 എന്ന നിലയില്‍ സെറ്റ് പിടിച്ചു.
രണ്ടാം സെറ്റ് കൈവിട്ട സിന്ധു പിന്നീട് ഉണര്‍ന്നു കളിച്ചു. 6- 4ന് എന്ന നിലയില്‍ ലീഡ് നേടിയ സിന്ധുവിനെ 9-9ന് ബിംഗ്ജിയാവോ സമനിലയില്‍ പിടിച്ചതാണ്. എന്നാല്‍, മികച്ച കളി പുറത്തെടുത്ത സിന്ധു 11-9ന് വീണ്ടും മുന്നിലെത്തി. തുടര്‍ന്നും മുന്നേറിയ സിന്ധു 17-14ന് വീണ്ടും മുന്നിലെത്തി. പിന്നീട് തുടര്‍ച്ചയായി നാല് പോയിന്റ് നേടിയ സിന്ധു സെറ്റും ഫൈനലിലേക്കുള്ള ടിക്കറ്റും നേടുകയായിരുന്നു.

Comments

comments