Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കരീബിയന്‍ ദ്വീപുകളില്‍ വന്‍നാശം; ഇര്‍മ നാളെ യുഎസിലേക്ക്

വാഷിങ്ടന്‍ : വ്യാപകനാശം വിതച്ച ഹാര്‍വി ചുഴലിക്കാറ്റിന് പിന്നാലെ കരീബിയന്‍ മേഖലയില്‍ നിന്ന് ഇര്‍മയും യുഎസ് തീരത്തേക്കു നീങ്ങുന്നു.
കരീബിയന്‍ ദ്വീപായ സെ ന്റ് മാര്‍ട്ടിനില്‍ ഇര്‍മ വ്യാപകനാശം വിതച്ചു. ഇതുവരെ പത്തുപേര്‍ കൊല്ലപ്പെട്ടു. ഫ്രഞ്ച് അധീനതയിലുള്ള കരീബിയന്‍ ദ്വീപായ സെന്റ് മാര്‍ട്ടിന്‍,യുഎസ് ദ്വീപായ വിര്‍ജി ന്‍ ഐലന്‍ഡ്‌സ് എന്നിവിടങ്ങളില്‍ നാലുപേരും ആന്‍ഗ്വില്ല, ബാര്‍ബുഡ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്. ദ്വീപുരാജ്യമായ ബാര്‍ബുഡ ഏതാണ്ടു പൂര്‍ണമായി തകര്‍ന്നടിഞ്ഞു. മണിക്കൂറില്‍ 295 കിലോമീറ്റര്‍ വേഗം പ്രാപിക്കാന്‍ സാധ്യതയുള്ള ഇര്‍മ നാളെയോ മറ്റന്നാളോ യുഎസ് സംസ്ഥാനമായ ഫ്‌ലോറിഡയിലെത്തുമെന്നാണ് മുന്നറിയിപ്പ്.പോര്‍ട്ടറീക്കോയുടെ കിഴക്കുള്ള വിനോദസഞ്ചാര കേന്ദ്രമായ സെന്റ് മാര്‍ട്ടിന്‍ ദ്വീപ് 95 ശതമാനവും ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും നശിച്ചുവെന്നാണു റിപ്പോര്‍ട്ടുകള്‍.രണ്ടു ചെറുദ്വീപുകള്‍ അടങ്ങുന്ന രാജ്യമായ ബാര്‍ബുഡയില്‍ പത്തില്‍ ഒമ്പതു കെട്ടിടങ്ങളും തകര്‍ന്നു. ദീപില്‍ ആകെ രണ്ടായിരത്തില്‍ താഴെ ജനങ്ങളേയുള്ളൂ. ഇവരില്‍ പകുതിയോളം പേരുടെ വീടുകള്‍ നശിച്ചു.
കാറ്റ് വീശാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. തീരപ്രദേശത്തെ ജനങ്ങളോട് ഒഴിഞ്ഞുപോകുവാനും നിര്‍ദ്ദേശമുണ്ട്.യുഎസ് സംസ്ഥാനമായ ഫ്‌ളോറിഡ, യുഎസിന്റെ അധീനതയിലുള്ള പ്യൂര്‍ട്ടോറിക്കോ, വിര്‍ജിന്‍ ഐലന്‍ഡ്‌സ് എന്നിവിടങ്ങളില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ക്യൂബ, ഡോമിനിക്കന്‍ റിപ്പബ്ലിക്ക്, ഹെയ്ത്തി, ടര്‍ക്‌സ് ആന്‍ഡ് കയ്‌ക്കോസ് ഐലന്‍ഡ്‌സ്, ബഹാമസിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഹാര്‍വി ചുഴലിക്കടുങ്കാറ്റിന് അകമ്പടിയായെത്തിയ കാറ്റിന്റെ വേഗം മണിക്കൂറില്‍ 212 കിലോമീറ്ററായിരുന്നെങ്കില്‍, ഇര്‍മയുടെ നിലവിലെ വേഗത മണിക്കൂറില്‍ ഏതാണ്ട് 295 കിലോമീറ്ററാണ്. അറ്റ്‌ലാന്റിക്കില്‍ രൂപം കൊണ്ട ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റായ (ശേഷം പേജ് 4 കോളം 8)

Comments

comments