Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക ദയനീയമായി തകര്‍ന്നടിഞ്ഞു

കൊളംബോ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയ്‌ക്കെതിരേ ശ്രീലങ്ക ദയനീയമായി തകര്‍ന്നടിഞ്ഞു.
ഇന്ത്യയുടെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ പിന്തുടര്‍ന്ന ലങ്ക മൂന്ന് ദിനം ആദ്യ ഇന്നിംഗ്‌സില്‍ 183 റണ്‍സിന് പുറത്തായി.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആര്‍.അശ്വിന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ലങ്കയെ തകര്‍ത്തത്. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി. ആദ്യ ഇന്നിംഗ്‌സില്‍ 622 റണ്‍സ് അടിച്ചുകൂട്ടിയ ഇന്ത്യയ്ക്ക് ഇതോടെ 439 റണ്‍സിന്റെ കൂറ്റന്‍ ലീഡ് ലഭിച്ചു.
51 റണ്‍സ് നേടിയ ഡിക്‌വെല്ല മാത്രമാണ് ലങ്കന്‍ നിരയില്‍ എന്തെങ്കിലും ചെറുത്തുനില്‍പ്പ് നടത്തിയത്. ആഞ്ചലോ മാത്യൂസ് (26), ക്യാപ്റ്റന്‍ ദിനേശ് ചാണ്ഡിമല്‍ (10), കുശാല്‍ മെന്‍ഡിസ് (24) എന്നിവരെല്ലാം പൊരുതാതെ കീഴടങ്ങി. ലങ്കന്‍ നിരയില്‍ മൂന്ന് പേര്‍ പൂജ്യത്തിനും പുറത്തായി. 50/2 എന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ ലങ്കയ്ക്ക് ഒരു ഘട്ടത്തിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ ചെറുത്തുനില്‍ക്കാന്‍ കഴിഞ്ഞില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ കൊഴിഞ്ഞതോടെ ഫോളോ ഓണ്‍ ചെയ്യേണ്ട സ്ഥിതിയിലാണ് ലങ്ക.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ജയിച്ച് ഇന്ത്യ മുന്നിലാണ്. അതിനാല്‍ പരമ്പര നഷ്ടമാകാതിരിക്കാന്‍ ലങ്കക്ക് പരാജയം ഒഴിവാക്കേണ്ടത് അനിവാര്യമാണ്.

Comments

comments