Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കുടിവെള്ളത്തിന്റെ രുചിഭേദം അവഗണിക്കരുത്

കുടിവെള്ളം തിളപ്പിച്ചാറിച്ച് ഉപയോഗിക്കുന്നതാണ് ഏറ്റവും ആരോഗ്യകരം. തിളപ്പിച്ച വെളളത്തില്‍ പച്ചവെളളം കലര്‍ത്തി തണുപ്പിക്കുന്നത് ആരോഗ്യകരമല്ല. കലര്‍ത്തുന്ന പച്ചവെളളത്തിന്റെ ഗുണനിലവാരം ഉറപ്പില്ലാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. ചിലയിടങ്ങളില്‍ ഹോട്ടലുകളിലും സത്കാര സ്ഥലങ്ങളിലും മറ്റും തിളപ്പിച്ച വെളളത്തില്‍ പച്ചവെളളം കലര്‍ത്തുന്ന രീതി കാണാറുണ്ട്. അതു നിരുത്സാഹപ്പെടുത്താം. ജാഗ്രത പുലര്‍ത്താം.
ഐസ് ക്യൂബിലും മാലിന്യം!
വെളളം ഐസാക്കിയാല്‍ എല്ലാത്തരം ബാക്ടീരിയയും നശിക്കുമെന്നതു മിഥ്യാധാരണ. ഐസ് ബ്ലോക്കുകള്‍ ഉണ്ടാക്കുന്നതിനുപയോഗിക്കുന്ന വെളളം മലിനമാണെങ്കില്‍ അത്തരം ഐസ് ഉപയോഗിച്ചു തയാറാക്കുന്ന വിഭവങ്ങളില്‍ സ്വാഭാവികമായും അണുസാന്നിധ്യം ഉറപ്പ്.
ജലസ്രോതസുകളുടെ ശുദ്ധി ഉറപ്പുവരുത്താന്‍ ഐസ് നിര്‍മാതാക്കള്‍ക്കു ബാധ്യതയുണ്ട്. അതു സമൂഹത്തോടുളള പ്രതിബദ്ധത കൂടിയാണ്. ഐസാക്കി സൂക്ഷിക്കുന്ന വെളളവും ഉരുകിയശേഷം ഉപയോഗത്തിനു മുമ്പ് തിളപ്പിക്കണമെന്ന് വിദഗ്ധര്‍. തിളപ്പിച്ച വെളളം സ്വാഭാവികമായിത്തന്നെ ആറും. അല്ലാതെ ഐസ് ക്യൂബുകളിട്ട് പെട്ടെന്നു തണുപ്പിക്കുന്ന ശീലം ഉപേക്ഷിക്കാം. പുറമേ നിന്നു വാങ്ങിയ ഐസ്‌ക്യൂബുകളുടെ ശുദ്ധി എത്രത്തോളമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ അത്തരം ഐസ് ചേര്‍ക്കുന്നത് മാലിന്യങ്ങള്‍ കലരുന്നതിനുളള സാധ്യത കൂട്ടുന്നു.
രുചിവ്യത്യാസം അവഗണിക്കരുത്
പൈപ്പ് വെളളത്തിന് രുചിവ്യത്യാസമോ നിറവ്യത്യാസമോ അനുഭവപ്പെടുന്നുവെങ്കില്‍ അത് അവഗണിക്കരുത്. പ്രശ്‌നം ഗുരുതരമാകാന്‍ നാളേറെ വേണ്ട വാട്ടര്‍ടാങ്ക് പരിശോധിക്കണം. ചെളിയും മറ്റു മാലിന്യങ്ങളും അടിയാനുളള സാധ്യതയുണ്ട്. ഇടയ്ക്കിടെ ടാങ്ക് കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. ടാങ്കില്‍ പ്രശ്‌നങ്ങളില്ലെങ്കില്‍ കിണര്‍ പരിശോധിക്കുക. വളര്‍ത്തുമൃഗങ്ങളോ പക്ഷികളോ കിണറ്റില്‍ അകപ്പെട്ടു ചീയാനുളള സാധ്യതയുണ്ട്.
കിണര്‍ തേകിവൃത്തിയാക്കിയ ശേഷം ഊറിക്കൂടുന്ന വെളളത്തില്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയാക്കി നേര്‍പ്പിച്ചു ചേര്‍ക്കാം. ഇക്കാര്യത്തില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം തേടുക. കിണര്‍ തേകി വൃത്തിയാക്കിയശേഷം വെളളം ശുദ്ധമാകുന്നതിനു കരിയും ഉപ്പും ചേര്‍ത്ത മിശ്രിതം കിണറിന്റെ അടിത്തിലിടുന്ന രീതി പഴമക്കാര്‍ സ്വീകരിച്ചിരുന്നു.
പൈപ്പ് വെള്ളം ഉപയോഗിക്കുമ്പോള്‍
ക്ലോറിനേറ്റ് ചെയ്ത ജലം പുര്‍ണമായും സുരക്ഷിതമെന്നു കരുതരുത്. കാലപ്പഴക്കം ചെന്ന ജലവിതരണ പൈപ്പുകളിലും മറ്റു പംപ്ലിംഗ് വസ്തുക്കളിലും നിന്നു കുടിവെളളത്തില്‍ ലെഡ് കലാരുനുള്ളസാധ്യതയുണ്ട്.
രക്തത്തില്‍ ലെഡ് ക്രമാതീതമായാല്‍ കുട്ടികളില്‍ വിളര്‍ച്ച, പഠനത്തിനും കേള്‍വിക്കും തകരാറുകള്‍, ശ്രദ്ധക്കുറവ്, ഹൈപ്പര്‍ ആക്ടിവിറ്റി, ഐക്യു കുറയല്‍ എന്നിവയ്ക്കു സാധ്യതയേറും. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസം കുഴപ്പത്തിലാകും. നാഡീവ്യവസ്ഥ, തലച്ചോറ്, മറ്റ് അവയവങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ലെഡ് വിഷബാധ തകരാറിലാക്കുന്നു.
പെരുമാറ്റപ്രശ്‌നങ്ങള്‍ക്കും പ്രത്യുത്പാദന വ്യവസ്ഥയില്‍ തകരാറുകള്‍ക്കും ഇടയാക്കുന്നു. ലെഡ് വിഷബാധ കുഞ്ഞുങ്ങള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഭീഷണിയാണ്; ആറു വയസില്‍ താഴെയുളള കുട്ടികളെയാണ് ഏറെ ബാധിക്കുന്നത്. ക്രോംപ്ലേറ്റഡ് പിത്തള ടാപ്പുകളില്‍ മൂന്നു മുതല്‍ എട്ടു ശതമാനം വരെ ലെഡ് അടങ്ങിയിരിക്കുന്നു.
പൈപ്പില്‍ കിടന്നു ചൂടായ വെളളത്തില്‍ ലെഡിന്റെ അംശം കൂടുതലാണ്. പൈപ്പില്‍ കെട്ടിക്കിടക്കുന്ന വെളളം രാവിലെ ഉപയോഗത്തിനു മുമ്പ് അല്പനേരം തുറന്നുവിടണം.
പൈപ്പില്‍ കെട്ടിക്കിടന്നു ചൂടായ വെളളവും അല്പനേരം തുറന്നുകളയണം. പൈപ്പ് വെളളത്തിന്റെ ഗുണനിലവാരം ഇടയ്ക്കിടെ പരിശോധിച്ച് ഉറപ്പുവരുത്തുക.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *