Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

150 അടി ഉയരമുള്ള മഞ്ഞുമല കാനഡ കടലോരത്തുകൂടി ഒഴുകി നീങ്ങുന്നു

ഒട്ടാവ: വര്‍ഷങ്ങള്‍ക്ക് മുമ്പ് 1912ല്‍ ടൈറ്റാനിക്ക് കപ്പലിനെ കന്നിയാത്രയില്‍ മുക്കിയത് ഒരു ഭീമന്‍ മഞ്ഞ് മലയാണെന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍ ഉയരത്തില്‍ അതിനേക്കാള്‍ 50അടി കൂടുതലുള്ള മറ്റൊരു ഭീമന്‍ മഞ്ഞ് മല നിലവില്‍ കാനഡ കടലോരത്ത് കൂടി അതിവേഗത്തില്‍ ഒഴുകി നീങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിന് 150 അടി ഉയരമാണുള്ളത്.
മഞ്ഞിന്റെ ഈ ഭയാകന രൂപം ഒഴുകി നീങ്ങുന്നത് നേരില്‍ കാണാന്‍ ഇവിടേക്ക് ആയിരക്കണക്കിന് പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് തെക്കന്‍ തീരത്തുടനീളം ഈസ്റ്റര്‍ സമയത്ത് കനത്ത ഗതാഗതക്കുരുക്ക് സംജാതമായിരുന്നു. ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാംബ്രഡോര്‍ പ്രവിശ്യയിലെ ഫെറിലാന്‍ഡ് ഈ മഞ്ഞു മലയുടെ സാന്നിധ്യത്തെ തുടര്‍ന്ന് ഞൊടിയിടെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറുകയും ചെയ്തിരുന്നു.
ഈ പ്രവിശ്യയുടെ തീരങ്ങളിലൂടെ ഓരോ സ്പ്രിങ്‌സീസണിലും ആര്‍ട്ടിക്കില്‍ നിന്നുമുള്ള പതിനായിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഭീമന്‍ മഞ്ഞ് മലകള്‍ ഒഴുകി നീങ്ങാറുണ്ട്. ഇക്കൂട്ടത്തില്‍ പെട്ട ഏറ്റവും വലുപ്പമുള്ള മഞ്ഞുമലകളില്‍ ഒന്നാണിപ്പോള്‍ ശ്രദ്ധാ കേന്ദ്രമായിരിക്കുന്നത്.
ഇത് കരയ്ക്ക് വളരെ അടുത്ത് കൂടിയാണ് നീങ്ങുന്നതെന്നതിനാല്‍ ആളുകള്‍ക്ക് വ്യക്തമായി ഫോട്ടോയെടുക്കാന്‍ സാധിക്കുന്നുണ്ട്. ഇതിന് മുമ്പ് ഇതിലൂടെ കടന്ന് പോയിരുന്ന ഐസ് ബര്‍ഗുകള്‍ ഒഴുകി നീങ്ങുന്നവയായിരുന്നുവെന്നും എന്നാല്‍ കടലിന്നടിയിലേക്ക് ഇത്രയ്ക്ക് ആഴ്ന്ന് നില്‍ക്കുന്നതും ഇത്രയ്ക്കും ഭീമാകാരമായിട്ടുള്ളതുമായ മഞ്ഞ് മല ദൃശ്യമായിട്ടില്ലെന്നും പറയപ്പെടുന്നു. ഇവിടേക്ക് ആളുകള്‍ പ്രവഹിക്കാന്‍ തുടങ്ങിയതോടെ ഫെറിലാന്‍ഡിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ആവേശത്തിമര്‍പ്പിലാണ്. ഇതിനെ ചുറ്റിപ്പറ്റിയുള്ള ടൂറിസം ബിസിനസ് കൊഴുക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ഈ വര്‍ഷം ഇതുവരെയായി 616 മഞ്ഞ് മലകളാണ് കപ്പല്‍പ്പാതയിലൂടെ ഒഴുകി നീങ്ങിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇവയുടെ എണ്ണം 687 ആയിരുന്നു. ശക്തമായ ആന്റി ക്ലോക്ക് വൈസ് കാറ്റുകളും ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങളുമാണ് ഇത്തരത്തില്‍ മഞ്ഞ് മലകള്‍ വേറിട്ട് ഒഴുകിപ്പോകാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *