Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

അഞ്ചു വര്‍ഷത്തിനിടയില്‍ സിറിയയില്‍ തൂക്കിലേററപ്പെട്ടത് 13,000 തടവുകാര്‍

ദമാസ്‌കസ്: സിറിയയിലെ സെദ്‌നായ ജയിലില്‍ അഞ്ചു വര്‍ഷത്തിനിടയില്‍ രഹസ്യമായി തൂക്കിലേറ്റിയത് 13000 തടവുകാരെയെന്ന് ആംനസ്റ്റി ഇന്റര്‍നാഷ്ണലിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ജഡ്ജിമാര്‍, തടവുകാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടക്കം എണ്‍പതോളം പേരുമായി ആംനസ്റ്റി നടത്തിയ അഭിമുഖത്തിന് ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ ഭരണത്തിനെതിരെ പ്രതികരിച്ചവരെന്ന് കരുതുന്ന കൗമാരപ്രായക്കാര്‍ അടക്കമുള്ളവരെയാണ് തൂക്കിലേറ്റിയത്. ആഴ്ചയില്‍ ഒരിക്കലോ രണ്ടുതവണയോ ആയി അന്പതു തടവുകാരെ ആരും അറിയാതെ തൂക്കിലേറ്റുന്നു. ശേഷം ദമാസ്‌കസിന് പുറത്തുള്ള രഹസ്യമായി ഒരുക്കിയിരിക്കുന്ന ശവപ്പറന്പില്‍ മൃതദേഹങ്ങള്‍ കൊണ്ടുതള്ളുന്നുവെന്നും 48 പേജുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മര്‍ദ്ദിച്ച് അവശരാക്കിയ ശേഷമാണ് തൂക്കിലേറ്റുന്നത്. പാതിരാത്രിയില്‍ കണ്ണുകള്‍ മൂടിക്കെട്ടിയാണ് ജയിലറകളില്‍ നിന്നും പുറത്തുകൊണ്ടു വരിക. മര്‍ദ്ദനത്തിന് ശേഷം കഴുത്തില്‍ കുരുക്കു വീഴുന്‌പോഴാകും കൊല്ലാനാണ് കൊണ്ടുവന്നതെന്ന് മനസിലാവുക. 
മാര്‍ച്ച് 2011 മുതല്‍ ഡിസംബര്‍ 2015 വരെയുള്ള കണക്കാണിത്. ഇപ്പോഴും ഈ രീതി തുടരുകയാണെന്നതില്‍ സംശയമില്ലെന്നും മനുഷ്യനെ കശാപ്പ് ചെയ്യുന്ന സ്ഥലം(ഹ്യൂമന്‍ സ്‌ളോറ്റര്‍ഹൗസ്) എന്ന പേരിലുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *