Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ചിലിയില്‍ 7.7 തീവ്രതയില്‍  ശക്തമായ ഭൂചലനം;  സുനാമി മുന്നറിയിപ്പ്

സാന്റിയാഗോ: ചിലിയില്‍ 7.7 തീവ്രതരേഖപ്പെടുത്തിയ ഭൂചലനം. തെക്കന്‍ ചിലിയിലെ പ്യൂര്‍ട്ടോ മോണ്ടില്‍ നിന്ന് ഇരുന്നൂറ്റി ഇരുപത്തഞ്ചുകിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇതേതുടര്‍ന്ന് ചിലിയുടെ ആയിരം കിലോമീറ്റര്‍ ചുറ്റളവില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
എവിടെയും ആളപായമില്ലെന്നാണ് വിവരം. ഭൂചലനത്തെ തുടര്‍ന്ന് ചിലി തീരത്ത് സുനാമിതിരകള്‍ എത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. ബയോബയോ, അറൗകനിയ, ലൊസ് റിയോസ്, എയ്‌സ് തുടങ്ങിയ തീരപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. ചിലയിടങ്ങളില്‍ റോഡുകള്‍ തകരുകയും കെട്ടിടങ്ങള്‍ തകരുകയും ചെയ്തിട്ടുണ്ട്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *