Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

സുരേഷ് നാരായണന്‍: കാഞ്ഞങ്ങാടിന്റെ സ്വന്തം മജീഷ്യന്‍

1984ല്‍ കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക്കില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിസ്റ്റിംഗ്ഷനോടെ ഡിപ്ലോമാ സര്‍ട്ടിഫിക്കറ്റ് നേടി അക്കാദമിക്ക് വിദ്യാഭ്യാസം അവസാനിപ്പിച്ച സുരേഷ് നാരായണന്‍ ഇന്ന് ഫെയ്‌സ്ബുക്കിലും മറ്റ് സോഷ്യല്‍മീഡിയകളിലും നിറഞ്ഞ് നില്‍ക്കുന്നത് എഞ്ചിനീയറായിട്ടോ വ്യവസായിയായിട്ടോ അല്ല. കാണികളെ അത്ഭുതത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി വിസ്മയിപ്പിക്കുന്ന മാന്ത്രികനായിട്ടാണ്. 
ഈ നാട്ടില്‍ ജനിച്ചുവളര്‍ന്ന് അമ്പതുകളില്‍ എത്തിനില്‍ക്കുന്ന സുരേഷ് നാരായണനെ ഗോപിനാഥ് മുതുകാടിനൊപ്പവും സാമ്രാട്ടിനൊപ്പവും തിരിച്ചറിയുന്നവര്‍ നമ്മളിലെത്രപേര്‍ ഉണ്ടാവും. കാഞ്ഞങ്ങാട് നഗരമധ്യത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന മോഹന്‍ എഞ്ചിനീയറിംഗ് വര്‍ക്ക്‌സ് എന്ന സ്ഥാപനം മിക്കവര്‍ക്കും പരിചിതമാണ്. പ്രസ്തുത സ്ഥാപനത്തിന്റെ സ്ഥാപകന്‍ നാരായണന്റെ മകനായാണ് സുരേഷിന്റെ ജനനം. എഞ്ചിനീയറിംഗ് വിദ്യാഭ്യാസം കഴിഞ്ഞ് കുറച്ച്കാലം സുരേഷ് ഈ സ്ഥാപനത്തി ല്‍ പിതാവിനോടും മൂത്ത സഹോദരനുമൊപ്പം ജോലി ചെയ്തു. പിന്നീട് എപ്പോഴോ തന്റെ ലാവണം ഇരുമ്പ് കമ്പിയിലും വെല്‍ഡിംഗ് മെഷീനിലും ഒതുക്കി നിര്‍ത്തേണ്ടതല്ല എന്ന് സുരേഷ് തിരിച്ചറിയുന്നു. അങ്ങിനെയാണ് മോഹന്‍ എഞ്ചിനീയറിംഗ് വര്‍ക്ക്‌സില്‍ അച്ഛന്റെ മേല്‍നോട്ടത്തില്‍ ഉണ്ടാക്കിയെടുത്ത യന്ത്രവുമായി സുരേഷ് തന്റെ അടുത്ത ലാവണം കണ്ടെത്തുന്നത്.Displaying DSC_4058.JPG
അതാണ് ഇന്ന് മാവുങ്കാ ല്‍ കല്ല്യാണ്‍റോഡില്‍ നാം കാണുന്ന മൈക്കോബ്രിക്ക്‌സ് എന്ന സിമന്റ് ഇഷ്ടിക നിര്‍മ്മാണ സ്ഥാപനം. ആ പേരിന് പോലും തന്റെതായ ഒരു ശൈലിയുണ്ട്. സ്വന്തം സ്ഥാപനം എന്നതിന്റെ ചുരുക്കെഴുത്തായ മൈക്കോബ്രിക്ക്‌സ് പ്രവര്‍ത്തനം തുടങ്ങിയിട്ട് ഇരുപത് വര്‍ഷമായി. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് പത്തോളം കുടുംബങ്ങള്‍ ഇന്ന് ഉപജീവനം നടത്തുന്നുണ്ട്. ടെക്‌നോളജിയുടെ കാര്യത്തില്‍ കാലാനുസൃതമായ ചില പുരോഗതികള്‍ ഉണ്ടായിട്ടുണ്ട് എന്നല്ലാതെ ലാഭംകൊയ്യുന്ന ഒരു വന്‍കിട സ്ഥാപനമായി മാറ്റാന്‍ സുരേഷ് നാരായണന്‍ ശ്രമിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഇതിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും സഹായകമായിട്ടുള്ള മുഴുവന്‍ പേരെയും പ്രത്യേകിച്ച് മാവുങ്കാല്‍ ആനന്ദാശ്രമത്തിലെ ദിവംഗതനായ ശ്രീ സച്ചിതാനന്ദ സ്വാമികളെ അദ്ദേഹം ഇന്നും വളരെ ചാരിതാര്‍ത്ഥ്യത്തോടെ സ്മരിക്കുന്നു.
എന്നാല്‍ സുരേഷ് എന്ന സുരേഷ് നാരായണന്‍ ഇന്ന് എത്തിനില്‍ക്കുന്നതും അറിയപ്പെടുന്നതും തീര്‍ത്തും വ്യത്യസ്തമായ ഒരു മേഖലയിലൂടെയാണ്. 2010 ലാണ് അതുവരെ ഒരു ചെറുകിട വ്യവസായ സംരംഭകന്‍ മാത്രമായിരുന്ന സുരേഷ് മാജിക്കിന്റെ മാസ്മരിക ലോകത്തേക്ക് കടക്കുന്നത്. കല്ല്യാശ്ശേരിയില്‍ ജനിച്ച് ബോംബെയി ല്‍ പഠിച്ച് വളര്‍ന്ന സഹധര്‍മ്മിണി മിനിയുടെയും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ മകളുടെയും ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയായ മകന്റെയും പിന്തുണയും സഹകരണവും സുരേഷ് നാരായണന് ഈ രംഗത്ത് ചുരുങ്ങിയകാലംകൊണ്ട് വളരാനും പ്രശസ്തനാകാനും സഹായകമായി.
ജേസീസ്, റോട്ടറി, ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി, നോര്‍ത്ത് മലബാ ര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് തുടങ്ങി നിരവധി സാമൂഹ്യ വ്യാവസായിക സംഘടനകളില്‍ അംഗവും ഉത്തരവാദപ്പെട്ട ഭാരവാഹിയുമായി പ്രവര്‍ത്തിച്ചിരുന്ന സുരേഷ് നാരായണന്‍ ഇന്ന് ദി ഇന്റര്‍ നാഷണല്‍ ബ്രദര്‍ഹുഡ് ഓഫ് മജീഷ്യന്‍സ് (യു.എസ്.എ) റിംഗ് 261, കേരളയുടെ ട്രഷറര്‍, കേരള മജീഷ്യന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് മെമ്പര്‍, ഗ്ലോബല്‍ അസോസിയേഷന്‍ ഓഫ് മാജിക്ക ല്‍ എന്റര്‍ടൈനേഴ്‌സ് (ഇന്ത്യ) യുടെ ട്രസ്റ്റിബോര്‍ഡ് അംഗം, മലബാര്‍ മാജിക്ക് സര്‍ക്കിള്‍ മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയാണ്. എന്നാല്‍ സുരേഷ് നാരായണന്‍ എന്ന ചെറുകിട വ്യവസായിയായ മജീഷ്യന്റെ പ്രവര്‍ത്തികള്‍ മഹത്വ വല്‍ക്കരിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ ‘സാന്ത്വന മന്ത്ര’ എന്ന പരിപാടിയിലൂടെയാണ്. മാജിക്കിന്റെ വിവിധ ഇനങ്ങളായ ഇല്യൂഷന്‍, എസ്‌കെപ്പിസം, മെന്റലിസം എന്നിവയില്‍ മനസ്സും ജാലവിദ്യയും സമന്വയിപ്പിച്ചുകൊണ്ടുള്ള മെന്റലിസം എന്ന ജാലവിദ്യയാണ് സുരേഷ് കൂടുതലായി പ്രാക്ടീസ് ചെയ്യുന്നത്. അതില്‍ തന്നെ ക്ലോസപ്പ് മാജിക്കിനാണ് ഇദ്ദേഹം കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. മാന്ത്രികന്‍ കാണികളിലേക്ക് ഇറങ്ങിച്ചെന്ന് അവരെ ഏറ്റവും അടുത്ത് നിര്‍ത്തി വിസ്മയപ്പെടുത്തുന്ന രീതിയാണിത്. 
വേഗതയും കൈവഴക്കവും അങ്ങേയറ്റം ആവശ്യമായി വരുന്ന ഈ മാന്ത്രീക കലാരൂപം കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളില്‍ അദ്ദേഹം അവതരിപ്പിച്ച്‌കൊണ്ടിരിക്കുന്നു. അധികവും വി.ഐ.പി.വേദികളിലും ക്ഷണിക്കപ്പെട്ട സദസ്സുകളിലും ‘സ്വാന്ത്വന മന്ത്ര’ എന്ന് പേരിട്ട് അവതരിപ്പിക്കുന്ന ഈ കലാപരിപാടി ഒരു ചാരിറ്റി പ്രവര്‍ത്തനംകൂടിയാണ്. 
സ്വന്തം കുടുംബത്തിന് കഴിയാനുള്ള വക തന്റെ ചെറുകിട ഇഷ്ടിക വ്യാപാരത്തിലൂടെ കണ്ടെത്തുന്ന സുരേഷ് നാരായണന്‍ മാജിക് അവതരണത്തിലൂടെ നേടുന്ന പണം അശരണരുടെ അന്നത്തിനായാണ് വിനിയോഗിക്കുന്നത്. ഏതൊരു ജീവിക്കും തന്റെ ജീവന്‍ നിലനിര്‍ത്തുന്നതിനായി വായുവും വെള്ളവും കഴിഞ്ഞാ ല്‍ ഒഴിച്ചുകൂടാനാകാത്തത് ഭക്ഷണം തന്നെയാണ് എന്ന തിരിച്ചറിവിലൂടെയാണ് ഈ സ്വാന്തന പരിപാടിക്ക് രൂപംകൊടുത്തത്. 
ദാരിദ്ര്യത്തിന്റെ കരാളരൂപമായ വിശപ്പില്‍ നിന്നും താല്‍ക്കാലികമായെങ്കിലും മോചനം. ഒരു പക്ഷെ ആ സാന്ത്വനമായിരിക്കാം ഒരു കുടുംബത്തെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. 
ആഹാരം നിഷേധിക്കപ്പെട്ടവരെ തന്റെ സുഹൃത്തുക്കള്‍ വഴിയും സഹപ്രവര്‍ത്തകര്‍ മുഖേനയും കണ്ടെത്തി സാന്ത്വനം ഭക്ഷണസാധനങ്ങളുടെ രൂപത്തില്‍ അവരുടെ താമസ സ്ഥലത്ത് എത്തിച്ചുകൊടുക്കുക എന്ന മഹത്തായ ദൗത്യം കഴിഞ്ഞ കുറേ കാലമായി അദ്ദേഹം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.’സാന്ത്വനം’ പണമായി ആരെയും ഏല്‍പ്പിക്കാറില്ല. ഒരു പക്ഷെ പണം ഏതെങ്കിലും രൂപത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ടാലോ എന്ന സംശയം അദ്ദേഹത്തിനുണ്ടാകാം.
സാമൂഹ്യസേവനവും രാഷ്ട്രീയ പ്രവര്‍ത്തനവുമൊക്കെ ഉപജീവനമാര്‍ഗ്ഗമായി മാറിയ ഇക്കാലത്ത് സുരേഷ് നാരായണനും കുടുംബവും ഈ ലോകത്ത് മനുഷ്യത്വം തീര്‍ത്തും വറ്റിപ്പോയിട്ടില്ല എന്ന് വിളിച്ച് പറയുന്ന ഒരു മാതൃക തന്നെയാണ് അവലംബിക്കുന്നത്.

Comments

comments

Leave a Reply