Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ശരാശരി കേരളീയന്റെ മനസ്സും, രാഷ്ട്രീയം മറന്ന ചിന്തകളും

കോട്ടയത്തുകാരനായ ജോ സിനെ പരിചയപ്പെടുന്നത് തികച്ചും അവിചാരിതമായി ട്ടാണ്. കുമ്പള റെയില്‍വെ സ്റ്റേഷനിലെ സിമന്റ് ബെ ഞ്ചില്‍ അലസനായി കിട ക്കുകയായിരുന്നു അയാള്‍. മംഗലാപുരം-തിരുവന്തപുരം എക്‌സ് പ്രസ്സിന് കാത്തു നില്‍ക്കുകയായിരുന്നു ഈ യുള്ളവന്‍. 1984 ല്‍ കേരളം വിട്ട ജോസാകട്ടെ ചിലബി സിനസ്സ് ആവശ്യങ്ങള്‍ക്കാ യി കേരളത്തില്‍ എത്തിയ തായിരുന്നു. ജോസും ഭാര്യ യും ഡല്‍ഹിയിലാണ് സ്ഥി രവാസം. അവിടെയാണ് ഭാര്യയുടെ ജോലിയും ജോസിന്റെ ബിസിനസ്സും. കൊക്കോ വാണിജ്യാടിസ്ഥാ നത്തില്‍ വാങ്ങി ഡല്‍ഹി യിലെത്തിക്കാ നായിരുന്നു. ജോസിന്റെ പ്ലാന്‍. ഇവിടെ വന്നപ്പോഴല്ലെ അറിയുന്നത് നമ്മുടെ കൊക്കോനാടു നീങ്ങിക്കൊണ്ടിരിക്കുക യാ െണന്ന് ഡല്‍ഹിയിലെ കെജരിവാളിന്റെ രാഷ്ട്രീയം ചോദിച്ചറിയാന്‍ ശ്രമിച്ചപ്പോ ഴാണ് അത് വരെ അടക്കി വെച്ച സ്വന്തം അരാഷ്ട്രീയ മനസ്സ് ജോസ് തുറന്ന് കാ ട്ടിയത്. ജോസിന്റെ വാദ ങ്ങള്‍ കേട്ടപ്പോള്‍ തോന്നിയ തിങ്ങനെയാണ്. ഇത് തന്നെയാണ് ഇന്നത്തെ ഒരു വിധം ചെറുപ്പക്കാരുടെ നല്ല മനസ്സിലെ ആഗ്രഹങ്ങ ളുംചിന്തകളും.
എ.യും ബി യും ഭരിച്ചു മടു ത്ത കേരളത്തില്‍ സി ഭരി ക്കണമെന്നാഗ്രഹിക്കുന്ന വരുടെ എണ്ണം ജോസിനെ പോലെ വല്ലാതെ വര്‍ദ്ധി ക്കുന്നുണ്ട്. കേരളീയനാക ട്ടെ ഇടത്തോ വലത്തോ എന്നതല്ലാതെ മൂന്നാമതൊ രു ചിന്തയില്‍ ഇത്‌വരെ എത്തിയിട്ടുമില്ല. എന്നാല്‍ മൂന്നാമതൊരു അധികാര ക്കൊയ്ത്തുകാരെ ഒട്ടുമിക്ക ജനങ്ങളും കൊതിക്കുന്നു ണ്ടെന്നത് പരമാര്‍ത്ഥമാണ്. ഡല്‍ഹിയിലെ കെജരിവാ ളും ബീഹാറിലെ നിതീഷു കുമാറും തെളിയിച്ചത് ഇതാ ണ്. അവിടെയാണ് കേരള ത്തിലെ എന്‍ഡിഎ യുടെ പ്രതീക്ഷകള്‍ മൊട്ടിടുന്നത്. എന്നാല്‍ അതെത്ര എളുപ്പമ ല്ലെന്ന ചിന്തയും ജൊസ് പ്രകടിപ്പിക്കുകയുണ്ടായി. വെള്ളാപ്പള്ളിയുടെ വായട പ്പിക്കുന്നതില്‍ ഇടത്- വലത് മുന്നണി നേതാക്കള്‍ വിജ യിച്ചു. കെ.ആര്‍.ഗൗരിയ മ്മയെ എന്‍.ഡി.എ യില്‍ നിന്നും അകറ്റി നിറുത്താന്‍ ഇടതുപക്ഷത്തിനും കഴി ഞ്ഞു. ജാനുവിന്റെ ലേബലി ല്‍ ആദിവാസി മേഖലയില്‍ ചെറുചലനമുണ്ടാക്കുന്നതില്‍ ബി.ജെ.പി. വിജയിച്ചുവെ ങ്കിലും അതിന്റെ പ്രത്യാഘാ തങ്ങള്‍ ഇടതുപക്ഷത്തെ അലട്ടുകയില്ല കാരണം. സി.പി.എമ്മില്‍ നിന്നും അ കന്നുപോയതാണ് ജാനു വും പാര്‍ട്ടിയും. അവര്‍ക്ക് ബന്ധമുണ്ടായിരുന്നതാകട്ടെ കോണ്‍ഗ്രസ്സുമായും. ഈ പരിതസ്ഥിതിയില്‍ ജാനുവി ന്റെ നേട്ടം യു.ഡി.എഫിന്റെ കോട്ടത്തിനാണ് വഴിയൊരു ക്കുക. മൂന്നാമതൊരു പാര്‍ ട്ടിയെയും മുന്നണിയെയും കേരളത്തില്‍ പ്രതീക്ഷിക്കാ വുന്നതും എന്‍.ഡി.എയാണ് എന്നാല്‍ അതില്‍ തക്കവ ണ്ണം ശേഷിയും ശേമുഷിയു മുള്ള ഒരു നേതാവിനെ വ ളര്‍ത്തി വലുതാക്കുന്നതില്‍ ബി.ജെ.പി. ഇതു വരെയും വിജയിച്ചിട്ടില്ല. മുകുന്ദനും രാമന്‍പിള്ളയും തിരിച്ചു വന്നാലും അവരുണ്ടാക്കിയ മുറിവുകള്‍ മാറുകയില്ല.
ബി.ജെ.പി. യുടെ വോട്ടുക ച്ചവടത്തെക്കുറിച്ചും അതി ന്റെ ഗുണഭോക്താക്കളെ ക്കുറിച്ചും ഇവര്‍ തന്നെയാ ണ് പുറംലോകത്തെ കൃത്യ മായി അറിയിച്ചത്. ഇന്നും അതിനൊരു ഉപശാന്തി വ ന്നോ എന്ന ചോദ്യത്തിനു ത്തരം കിട്ടാന്‍ ചുരുങ്ങിയത് ഈ തിരഞ്ഞെടുപ്പ് ഫലങ്ങ ള്‍ വരെയും നമ്മള്‍കാത്തി രിക്കണം പാര്‍ട്ടിയും കോ ണ്‍ഗ്രസ്സും അഖിലേന്ത്യാ പാര്‍ട്ടികളാണ്. സി.പി.എമ്മി നാണെങ്കില്‍ ലോക നിലവാ രത്തിലുള്ള ചിന്തകരും ഉണ്ട്. എങ്കിലും പശ്ചിമ ബംഗാളില്‍ തൃണമൂല്‍ എന്ന പൊതു ശത്രുവിനെ ഇതില്‍ രണ്ടു കൂട്ടരും ഒരുമിച്ചാണി പ്പോള്‍ പടക്കിറങ്ങിയിരിക്കു ന്നത്. ജയിച്ചാല്‍ സര്‍ക്കാറു ണ്ടാക്കുമെന്ന് ഇവര്‍ പറയു ന്നു. ഇവിടെ കേരളത്തില്‍ കോണ്‍ഗ്രസ്സും ബി.ജെ.പി യും ലീഗും അവിഹിത ബ ന്ധം തുടരുന്നു എന്ന് പറയു ന്നവര്‍ തന്നെയാണ് അവിടെ ബംഗാളില്‍ പരസ്യമായ അ വിഹിതവേഴ്ച നടത്തുന്നത്. കാസര്‍കോട്ടെ പല സഹക രണസ്ഥാ പനങ്ങളിലും ഇ ന്നും കോലീ-ബി നിലനില്‍ ക്കുന്നു എന്നതും മറക്കരു ത്. ചുരുക്കത്തില്‍ ആദര്‍ശ ത്തിന്റെ ഒരു നുറുങ്ങ് വെട്ടം എങ്ങും കാണാനില്ല. അധി കാരം കിട്ടാനുള്ള പിടിച്ചുപ റിയും പുലയാട്ടും മാത്രമാ ണെങ്ങും നിലനില്‍ക്കു ന്നത്. അത് കൊണ്ട് തന്നെ പോളിങ്ങ് ശതമാനം ഉയരാ ന്‍ സാധ്യത കുറവാണ്. ആ വേശം കൂട്ടാന്‍ നേതാക്കളും അണികളും തേരാപാരാ നടക്കുന്നുണ്ടെങ്കിലും ഒരു നിസ്സംഗതയാണെങ്ങും നിഴ ലിരിക്കുന്നത്. ഒരു മൂന്നാം ബദല്‍ ശക്തി ഇനിയും അ കലെ എന്നതാണ് ഇന്നത്തെ യുംഅവസ്ഥ.
ഒരു കെജരിവാളോ, ബംഗാള്‍ ദീദിയോ ചുരുങ്ങിയ പക്ഷം ഒരു കുമാരി ജയലളിതയോ നറുക്കില്ലാത്തിടത്തോളം കാലം പഴയ താപ്പാനകളു ടെ ചിഹ്നം വിളിയും പിണ്ഡ മിടലും കാണാന്‍ തന്നെയാണ് കേരളീയരുടെ വിധി. ആര് ജയിച്ചാലും തോറ്റാലും ജീവിത നിലവാരത്തിനോ അവകാശവാദങ്ങള്‍ക്കോ ഒരു കുറവും വരില്ല. അസം ബ്ലിയില്‍ ഒരു സീറ്റ് ലഭിക്കാ ത്തവര്‍ക്കുപോലും പിന്നാ മ്പുറങ്ങളിലൂടെ സമൃദ്ധിയാ യി വിളവ് ലഭിക്കുകയും ചെയ്യും.കെട്ടു നിറയെ രാഷ്ട്രീ യത്തിന്റെ ചീമുട്ടയേറില്‍ ചില നല്ല വ്യക്തിത്വങ്ങള്‍ ദുഷിക്കുന്നു എന്നതാണ് പരമദയനീയമായ അകക്കാ ഴ്ചകള്‍. വോട്ടക്ക് വോട്ടുകള്‍ വര്‍ധിക്കുന്നത് തന്നെ അരാ ഷ്ട്രീയവാദം പടരുന്നു എന്ന തിന്റെ ലക്ഷണമാണ്. ചോയ് സില്ലാത്ത കേരളഭര ണത്തി ല്‍ നിന്നും ഇനിയും ഒരു ആ ശക്ക് വഴി കാണാനാവുന്നി ല്ല. ആശങ്കക്ക് ഏറെ വഴികളു മുണ്ട്. യു.ഡി.എ ഫിന് അധി കാരം കിട്ടിയാണ് ഏറ്റവും മികച്ച അഴിമതി പൂര്‍ണ്ണ ഭര ണമായിരിക്കും ഫലം. ഇടതി നാണ് അധികാരമെങ്കില്‍ സ്ഥാനമാനങ്ങള്‍ക്കായുള്ള പാരയും കട്ടപ്പാരയും അടിത ടയും കാരണം കഴിഞ്ഞ തവണത്തെപോലെ ഭരണം കാടുകയറുകയും ചെയ്യും.
ഇതിനിടയില്‍ ഇളമരം കരീമിനെ പോലുള്ളവര്‍ നേടേണ്ടത് കൃത്യമായി നേടുകയും ചെയ്യും. ബി. ജെ.പി. അധികാരത്തില്‍ വന്നില്ലെങ്കിലും, അവരുടെ നേതാക്കളും വളരും. അതാ ണല്ലോ പഴയ ചരിത്രം. ഇതിനിടയില്‍ ഭൂരിപക്ഷം ജനങ്ങള്‍ക്കും ഇനിയുംഒരു രക്ഷ അകലെതന്നെയാണ്.

Comments

comments

Leave a Reply