Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കടുത്ത ചൂടില്‍ നിന്നു രക്ഷനേടാന്‍ പഴച്ചാറുകളെ കൂട്ടുപിടിക്കാം

കടുത്ത ചൂടില്‍ നിന്നു രക്ഷനേടാന്‍ പഴച്ചാറുകളെ കൂട്ടുപിടിക്കാം. ശരീരത്തെ തണുപ്പിക്കാനും ശുചീകരിക്കാനും വിഷാംശങ്ങളെ പുറന്തള്ളാനും പഴച്ചാറുകള്‍ സഹായിക്കും. വേനല്‍ കടുക്കുമ്പോള്‍ കുടിക്കാന്‍ അനുയോജ്യമായ 5 പഴച്ചാറുകളെ അറിയാം.
നാരങ്ങ ഇഞ്ചി ജ്യൂസ്
വേനലില്‍ കുടിക്കാന്‍ അനുയോജ്യമായ ജ്യൂസാണിത്. കാന്‍സറിനെ പ്രതിരോധിക്കാന്‍ ഇതിനു കഴിയും. വൈറ്റമിന്‍ സി ധാരാളമടങ്ങിയ ഇഞ്ചി ചേര്‍ത്ത നാരങ്ങാ വെള്ളം വയറിനു നല്ലതാണ്. വയറിനുണ്ടാകുന്ന അസുഖങ്ങളെ ചെറുക്കാന്‍ ഇതു സഹായിക്കും. വേനലില്‍ ഉണ്ടാകുന്ന ഉഷ്ണരോഗങ്ങളെ ചെറുക്കാനും തലമുടിയും ചര്‍മ്മവും സംരക്ഷിക്കാനും ഇവയ്ക്കു കഴിയും.
തണ്ണിമത്തന്‍ ജ്യൂസ്
ചുവന്നു തുടുത്ത തണ്ണിമത്തന്‍ ജ്യൂസ് വേനല്‍ക്കാലത്ത് കുടിക്കുന്നത് നല്ലതാണ്. വേനലില്‍ കടുക്കുന്ന മൂത്രാശയക്കല്ലു പോലുള്ള രോഗങ്ങളെ ചെറുക്കാന്‍ ഇതുപകരിക്കും. മൂത്രാശയ രോഗങ്ങളെയും മുഖക്കുരു പോലുള്ള ചര്‍മ രോഗങ്ങളെയും തുരത്താന്‍ തണ്ണിമത്തനു കഴിയും. നിര്‍ജലീകരണം തടയാനും മധുരം ചേര്‍ക്കാത്ത ഈ ജ്യൂസിനെ കൂടുപിടിക്കാം.
തയ്ക്കുമ്പളം ജ്യൂസ്
ധാരാളം നാരുകളടങ്ങിയ തയ്ക്കുമ്പളങ്ങയുടെ നീര് വേനലില്‍ കഴിക്കാന്‍ അനുയോജ്യമാണ്. ഇതില്‍ വൈറ്റമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും ബീറ്റാകരോട്ടിനും ധാരാളമടങ്ങിയി&്വംിഷ;ട്ടുണ്ട്. ഹൃദയസംബന്ധമായ രോഗങ്ങള്‍, അസിഡിറ്റി, അള്‍സര്‍, മൂത്രാശയ രോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കാന്‍ ഈ പഴച്ചാറിനു കഴിയും. അമിതവണ്ണം കുറയ്ക്കാനും ഈ പഴച്ചാറിനെ കൂട്ടുപിടിക്കാം.
മാമ്പഴം ജ്യൂസ്
പഴങ്ങളുടെ രാജാവായ മാമ്പഴത്തിന്റെ സമയമാണ് വേനല്‍ക്കാലം. വൈറ്റമിനുകളും മിനറല്‍സും അയണും ധാരാളമടങ്ങിയ മാമ്പഴച്ചാറ് വേനലില്‍ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ദഹനപ്രശ്‌നങ്ങളെയും കാന്‍സറിനെയും പ്രതിരോധിക്കാന്‍ ഇതിനു കഴിയും.
പപ്പായ ജ്യൂസ്
മികച്ചൊരു ഔഷധമായ പപ്പായ ജ്യൂസ് വേനലില്‍ ധാരാണമായി കുടിക്കാം. വയറിനുണ്ടാകുന്ന അസുഖങ്ങളെ ചെറുക്കാനും ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും പപ്പായ സഹായിക്കും. ചര്‍മത്തിലെ മൃതകോശങ്ങളകറ്റാനും ചര്‍മം കൂടുതല്‍ സുന്ദരമാകാനും ഇതു സഹായിക്കും.കടുത്ത വേനലില്‍ കഴിക്കാവുന്ന പ്രകൃതിദത്തമായ പഴച്ചാറുകളാണിവ. വേനല്‍ക്കാല രോഗങ്ങളില്‍ നിന്ന് ഒരു പരിധിവരെ രക്ഷ നേടാനും ശരീരത്തിന്റെ ക്ഷീണമകറ്റി ഉന്‍മേഷം വീണ്ടെടുക്കാനും ഈ പഴച്ചാറുകള്‍ സഹായിക്കും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *