Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

നിയമസഭാ തിരഞ്ഞെടുപ്പ് 2016; കാസര്‍കോട്ടെ മുസ്ലീം ലീഗ് കോട്ടകള്‍ കുലുങ്ങുമോ?

മുസ്ലീം ലീഗിന്റെ ജില്ലയിലെ രണ്ട് പൊന്നാപുരം കോട്ട കളാണ് മഞ്ചേശ്വരവും, കാസര്‍കോടും ഒട്ടും കുലു ങ്ങില്ല എന്ന് പുറമേക്ക് വീര സ്യം പറയുന്നുണ്ടെങ്കിലും അകമേ ഭയമുണ്ട് മുസ്ലീം ലീഗിന്. അതിന് കാരണം കോണ്‍ഗ്രസ്സിലെ പടലപി ണക്കങ്ങള്‍ മാത്രമല്ല. സ്വ ന്തം പാര്‍ട്ടിയില്‍ ഇടക്കാല ത്ത് അരങ്ങേറിയ വിഭാഗീ യതയും മുസ്ലീംലീഗിന്റെ നേതൃത്വം പണ്ടു മുതല്‍ തന്നെ പണക്കാര്‍ക്ക് മേനി പറയാനും നടിക്കാനുമുള്ള തായിരുന്നു ജില്ലയില്‍. അ തിന്റെ ട്രഷറര്‍മാര്‍ എന്നും പണച്ചാക്കുകളായിരുന്നു എന്നതും കഴിഞ്ഞ കാല ച രിത്രം. എന്നാല്‍ നേതൃത്വ ത്തില്‍ പണ്ടുണ്ടായിരുന്ന കുഞ്ഞാലിക്കുട്ടി-എം.കെ.മുനീര്‍ പോര് ഒരുവിധം കെട്ടടങ്ങി യപ്പോള്‍ മറ്റൊരു കുരു മു സ്ലീംലീഗിന്റെ മൂട്ടില്‍ വള രാന്‍ തുടങ്ങിയിരിക്കുന്നു. ലീഗിലെ ഉന്നതരായ സമ്പ ന്നര്‍ തമ്മിലുള്ളതാണെ ന്നത്. സത്യത്തില്‍ എ.പി.ഇ. കെ.വിഭാഗങ്ങളെ തമ്മിലടി പ്പിക്കുന്നത്‌പോലും ഈ ഉന്നതന്മാരാണ്. ഉന്നതര്‍ക്ക് ഷൈന്‍ ചെയ്യാന്‍ ചിലര്‍ മെനയുന്ന കൃത്രിമമായ ശത്രുത ഇന്നും ജില്ലയില്‍ സജീവമാണ്. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ മു സ്ലീം ലീഗിന്റെ ചെയര്‍പേ ഴ്‌സണ്‍ സ്ഥാനം തെറിക്കാ നിടയായത്. പട്ടാക്കല്‍ വാര്‍ ഡിലെ ഇടക്കാല തിരഞ്ഞെ ടുപ്പോടെയായിരുന്നു. എല്‍. ഡി.എഫ്, യു.ഡി.എഫ് ബ ലാബലം തുല്യമാക്കാന്‍ കാ രണം ഈ വാര്‍ഡ് ലീഗിന് നഷ്ടപ്പെട്ടതിലൂടെയായിരുന്നു. എന്നാല്‍ ഇതിന് നിമിത്ത മായത്‌പോലും അനാവശ്യ മായി എ.പി.വിഭാഗത്തെ പ്ര കോപിപ്പിച്ചതിനുള്ള തിരി ച്ചടിയും അജാനൂര്‍ പഞ്ചാ യത്ത് ഭരണം യു.ഡി.എഫി ന് നഷ്ടമായതാകട്ടെ കോ ണ്‍ഗ്രസ്സ് മുസ്ലീംലീഗ് ശത്രു തയും. നിയമസഭാ തിര ഞ്ഞെടുപ്പില്‍ ഇത്തരം ചില നുറുങ്ങു നൊമ്പരങ്ങളും ശീത സമരങ്ങളും തങ്ങളു ടെ വിജയത്തെ ബാധിക്കി ല്ലെന്ന പ്രത്യാശ മുസ്ലീം ലീ ഗിനുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നാണ് പിന്നാമ്പുറ സംസാരങ്ങള്‍.
കഴിഞ്ഞ തവണ വമ്പന്‍മാര്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് മാറി നിന്നതായിരു ന്നു ഏറെ ചര്‍ച്ച ചെയ്യപ്പെ ട്ടത്. മുന്‍ മന്ത്രി സി.ടി.അഹ മ്മദലിയും ചെര്‍ക്കളം അബ് ദുല്ലയും മാറി നിന്നു. പകരം എന്‍.എ.നെല്ലിക്കുന്നും അബ്ദു റസ്സാഖും മത്സരി ച്ചു. മഞ്ചേശ്വരം മണ്ഡലം തിരിച്ചുപടിക്കാനും കഴി ഞ്ഞു. ഐ.എന്‍.എല്ലുമായി ലയനം കഴിഞ്ഞ പുതുക്ക ത്തിന്റെ ആവേശത്തില്‍ എന്‍.എ.നെല്ലിക്കുന്നും മി കച്ച വിജയം നേടി. എന്നാല്‍ തോല്‍ക്കുന്ന സീറ്റ് നല്‍കി ഘടക കക്ഷിപോലുമില്ലാ ത്ത ഐ.എന്‍.എല്ലിനെ മൂലക്ക് ഒതുക്കിയപ്പോള്‍ വര്‍ഗ്ഗീയ ധ്രുവീകരണം നട ന്നതിലൂടെ ബി.ജെ.പി. രണ്ടാം കക്ഷിയായി മുന്ന ണിയായി മത്സരിച്ച ഇടതു പക്ഷം മൂന്നാംസ്ഥാനത്തും എത്തി. ഐ എന്‍. എല്ലിന്റെ രൂപീകരണം മുതല്‍ കാസര്‍ കോട് മത്സരിച്ചുതോല്‍കാ നായിരുന്നു യോഗം. ഇതിനി ടയില്‍ ഒരു പ്രാവശ്യം മാത്രം സി.പി.എം. ഒരു കൈ നോക്ക ി എന്ന്മാത്രം. 96 ല്‍ എന്‍.എ. നെല്ലിക്കുന്ന് ഐ. എന്‍. എല്‍. സ്ഥാനാര്‍ത്ഥി യായി ഇടത് പിന്തുണയോ ടെ മത്സരിച്ചു. 24 ശതമാനം വോട്ട് നേടി മൂന്നാം സ്ഥാന ത്തെത്തി. എന്നാല്‍ ഐ. എന്‍.എല്‍ ഇടതു പക്ഷത്ത് എത്തുന്നതിന് മുമ്പ് 24 ശതമാനം വോട്ട് ഇടതിന് ലഭിച്ചിരുന്നു. എന്നാല്‍ ഐ.എന്‍.എല്‍ വന്നതോടെ ഇടതിന് കിട്ടിയിരുന്ന ഒരു വിഭാഗത്തിന്റെ വോട്ട് ബി. ജെ.പി.ക്ക് പോയി. കഴി ഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ അന്തരം 14 ശതമാനമായി ചുരുങ്ങിയിട്ടുണ്ട്. അതു കൊണ്ട് തന്നെ ഐ.എന്‍. എല്‍. ഇത്തവണ മത്സര രം ഗത്തിറങ്ങുകയില്ല.
ബി.ജെ.പി.വോട്ടുകള്‍ ഓരോ തിരഞ്ഞെടുപ്പിലും വര്‍ധി ക്കുന്നതിന്റെ കാരണം ഇട തും വലതും മുസ്ലീം സ്ഥാ നാര്‍ത്ഥികളെ മത്സരിപ്പിക്കു ന്നതുകൊണ്ടാണെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ പ്രാ വശ്യംറെക്കാര്‍ഡ് വോട്ടുകള്‍ നേടിയാണ് എന്‍.എ നെല്ലി ക്കുന്ന് വിജയിച്ചതെങ്കില്‍ ഇത്തവണയും വിജയം ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മഞ്ചേശ്വരത്ത് ഇത്തവണ അ ട്ടിമറി സാധ്യത മണക്കുന്നു ണ്ട്. കഴിഞ്ഞ തവണ ചെര്‍ ക്കളത്തിന്റെ നോമിനിയായി ഖമറുദ്ദീനെ മത്സരിപ്പിക്കാ നായിരുന്നു അണിയറ നീ ക്കം. എന്നാല്‍ സുന്നിക ളു ടെ എതിര്‍പ്പും മണ്ഡലം നി വാസിയല്ല എന്ന ന്യൂനത യും ഉയര്‍ത്തികാട്ടി സമ വായം നടത്തിയതിന്റെ ഫല മായിരുന്നു അബ്ദു റഹി മാന്റെ സ്ഥാനാര്‍ത്ഥിത്വം. ഇത്തവണയെങ്കിലും ഖമറു ദ്ദീന്‍ വരുമെന്നും അബ്ദു റസ്സാഖിനെ കാസര്‍കോട്ട് മത്സരിപ്പിക്കുന്നുവെന്നും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഖമറുദ്ദീനെ ഇത്തവണയും തഴഞ്ഞു. 
കാഞ്ഞങ്ങാട്ടു നിന്നുള്ള മ റ്റൊരു നേതാവിന്റെ പേരും ഖമറുദ്ദീനൊപ്പം ഉയര്‍ത്തി കൊണ്ടുവന്നു. അതിനാല്‍ രണ്ടാം മൂഴം റസ്സാഖിന് നല്കുകയായിരുന്നു. ഏതായാലും കുമ്പോല്‍ തങ്ങളുടെ അനുഗ്രഹം വാങ്ങിയാണ് റസ്സാഖ് മത്സര രംഗത്തിറങ്ങിയത്. തങ്ങളാ കട്ടെ ഏ.പി.വിഭാഗത്തിന്റെ ആത്മീയ നേതാവും. മത്സ രം കടുക്കുമെന്ന പ്രതീതി ഇപ്പോള്‍ തന്നെ കലശ ലാണ്.
പണ്ട് മഞ്ചേശ്വരത്തിന് പകര മായി സി.പി.എമ്മില്‍ നി ന്നും സി.പി.ഐ വാങ്ങിയ താണ് ഹൊസ്ദുര്‍ഗ്ഗ് എന്ന കാഞ്ഞങ്ങാട് മണ്ഡലം. എം.നാരായണനിലൂടെ തുടങ്ങി മൂന്ന് പതിറ്റാണ്ടു പൂര്‍ത്തിയാക്കിയ കാഞ്ഞ ങ്ങാട് ഇന്നും ഇടത് കോട്ട യാണ്. സി.പി.ഐ.ക്ക് ദാന മായി നല്കിയതാണ് ഈ മണ്ഡലം. ഒരു പഞ്ചായത്ത് മെമ്പറെപോലും ഇന്നും ഈ മണ്ഡലത്തില്‍ നിന്നും സി.പി.ഐ.ക്ക് ഒറ്റക്ക് ജയി പ്പിക്കാനുള്ള ശക്തിയില്ല. ഇടതു പക്ഷത്തിന്റെ കരു ത്തരായ യുവാക്കള്‍ കാഞ്ഞ ങ്ങാട്, നീലേശ്വരം നഗരസഭ കളും ഭൂരിഭാഗം പഞ്ചായ ത്തും ഭരിക്കുന്ന ഈ സന്ദ ര്‍ഭത്തില്‍ ഇടത് പക്ഷം ത ന്നെ കാഞ്ഞങ്ങാട് വിജയി ക്കും. സംശയിക്കേണ്ടതില്ല.
തൃക്കരിപ്പൂരില്‍ ഇത്തവണ പൊടിപാറിയ മത്സരം നട ക്കും. എം.രാജഗോപാലി ന്റെയും ബാലകൃഷ്ണന്‍ മാസ്റ്ററുടെയും പേരുകളാണ് പറഞ്ഞ് കേള്‍ക്കുന്നത്. ഇതില്‍ സ്ഥാനാര്‍ത്ഥിയാകു ന്നതു രാജഗോപാലാണെ ങ്കില്‍ വിജയം സുനിശ്ചിത മാണ്. എന്നാല്‍ ബാലകൃ ഷ്ണന്‍ മാസ്റ്റര്‍ പൊതുരംഗ ത്ത് സജീവമല്ല. അതുകൊ ണ്ട് തന്നെ നിഷ്പക്ഷവോ ട്ടുകള്‍ കിട്ടാനും പ്രയാസ മാ ണ്. കഴിഞ്ഞ തവണ അയ്യാ യിരത്തോളം വോട്ടിന്റെ ഭൂരി പക്ഷത്തിനാണ് കുഞ്ഞിരാ മന്‍ രക്ഷപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസ്സിലെ വിമതനീ ക്കവും പന്തമ്മാന്റെ സഹക രണ മോഡലും കോണ്‍ഗ്ര സ്സിന്റെ ചാന്‍സ് നഷ്ടപ്പെടു ത്തുമെന്നാണ് വിലയിരുത്ത പ്പെടുന്നത്. 
ചുരുക്കത്തില്‍ ഇടതു പ ക്ഷം തൃക്കരിപ്പൂര്‍ വിജയി ക്കുന്നതും മഞ്ചേശ്വരത്ത് ലീഗ് തോല്‍ക്കുന്നതു മെ ല്ലാം കോണ്‍ഗ്രസ്സിന്റെ യും ലീഗിന്റെയും കയ്യിലിരി പ്പ്‌കൊണ്ട്. ഇടതുമേന്മ കൊ ണ്ടല്ലഎന്ന്ചുരുക്കി പറയാം.

Comments

comments

Leave a Reply