Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ബൈ ബൈ ഓര്‍ക്കൂട്ട്

orkutന്യൂഡല്‍ഹി: സോഷ്യല്‍ സൈറ്റുകളിലേക്ക് പിച്ചവച്ചുനടക്കുവാന്‍ ലോക ജനതയെ പഠിപ്പിച്ച ഓര്‍ക്കുട്ട് സെപ്റ്റംബര്‍ 30 മുതല്‍ ഓര്‍മയാകുന്നു. ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സൗഹൃദ സദസ്സുകള്‍ക്ക് പുതിയ പതിപ്പുകള്‍ ഇറങ്ങിയപ്പോള്‍ പിന്നിലായിപ്പോയതോടെയാണ് ഓര്‍ക്കുട്ട് അടച്ചു പൂട്ടാന്‍ ഗൂഗിള്‍ തീരുമാനിച്ചത്. ഫേസ്ബുക്ക് എന്ന ആഗോളസൗഹൃദ കൂട്ടായ്മയ്‌ക്കൊപ്പം 2004ല്‍ തുടക്കം കുറിച്ച ഓര്‍ക്കുട്ട്, ആദ്യ വര്‍ഷങ്ങളില്‍ ബഹുദൂരം മുന്നിലായിരുന്നു. ഇപ്പോള്‍ 128 കോടിയോളം അംഗങ്ങളുമായി ഫേസ്ബുക്കാണ്് ജനമനസ്സില്‍ തെളിയുന്നത്. സപ്തംബര്‍ 30ന് ഓര്‍ക്കുട്ട് അവസാനിക്കുകയാണെന്ന് ഗൂഗിള്‍ നേരത്തെതന്നെ അംഗങ്ങള്‍ക്ക് അറിയിപ്പു നല്‍കിയിരുന്നു. ഓര്‍ക്കുട്ട് ഇല്ലാതായാലും പ്രൊഫൈല്‍ വിവരങ്ങളും കമ്യൂണിറ്റി പോസ്റ്റുകളും ഫോട്ടോകളുമെല്ലാം 2016വരെ ഗൂഗിള്‍ സൂക്ഷിച്ചുവെക്കും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *