Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

നോക്കിയ …..~ഔട്ട് ലൂമിയ …………….ഇന്‍

mo88888888ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ എന്നാല്‍ നോക്കിയ എന്ന പേരു മാത്രമെ അടുത്ത കാലം വരെ പറയാനുണ്ടായിരുന്നുള്ളൂ. പിന്നീട് സ്മാര്‍ട്ട്‌ഫോണ്‍ വന്നപ്പോള്‍ നോക്കിയ ഔട്ടായി. തുടര്‍ന്ന് നോക്കിയയുടെ ഹാന്‍ഡ്‌സെറ്റ് യൂണിറ്റിനെ മൈക്രോസോഫ്റ്റ് സ്വന്തമാക്കി. 
ഇപ്പോള്‍ നോക്കിയ എന്ന ബ്രാന്‍ഡ്‌നാമം മൈക്രോസോഫ്റ്റ് ഒഴിവാക്കാന്‍ തീരുമാനിച്ചു എന്നതാണ് ഏറ്റവും പുതിയ മൊബൈല്‍ ന്യൂസ്. നോക്കിയ എന്ന പേര് മാറ്റി ‘ലൂമിയ’ എന്ന പേര് മാത്രമാക്കി ഇനി തങ്ങളുടെ ഫോണുകളുടെ ബ്രാന്‍ഡ് നാമം ചുരുക്കാനാണ് മൈക്രോസോഫ്റ്റ് ഒരുങ്ങുന്നത്. 
ഈ വര്‍ഷം ഏപ്രിലിലാണ് നോക്കിയ കമ്പനിയെ മൈക്രോസോഫ്റ്റ് ഭീമന്‍ സ്വന്തമാക്കിയത്. അതോടെ നോക്കിയ എന്ന ബ്രാന്‍ഡ് നാമം അടുത്ത പത്തുവര്‍ഷത്തേക്ക് ഉപയോഗിക്കാന്‍ മൈക്രോസോഫ്റ്റ് അവകാശവും നേടിയിരുന്നു. 
ലോകത്തെ ഒരു പ്രമുഖ ടെക് സൈറ്റാണ് നോക്കിയ എന്ന പേര് മൈക്രോസോഫ്റ്റ് ഉപേക്ഷിക്കുന്നതായുള്ള വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് മൈക്രോസോഫ്റ്റിന്റെ ഇന്റേണല്‍ ഡോക്യുമെന്റും പുറത്തുവന്നിട്ടുണ്ട്. 
മൈക്രോസോഫ്റ്റിന്റെ പുതിയ നിര്‍ദേശപ്രകാരമാണെങ്കില്‍, നോക്കിയ ലൂമിയ 730, നോക്കിയ ലൂമിയ 830 എന്നിവ നോക്കിയയുടെ പേരില്‍ പുറത്തിറങ്ങിയ അവസാനത്തെ ഫോണുകളാകും. 
താഴ്ന്ന ശ്രേണിയിലുള്ള ഫോണുകള്‍ മൈക്രോസോഫ്റ്റ് നോക്കിയ എന്ന ബ്രാന്‍ഡ്‌നാമത്തില്‍ തന്നെ നിലനിര്‍ത്താനും സാധ്യതയുണ്ട്. 
സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി മൈക്രോസോഫ്റ്റ് തയ്യാറാക്കിയ ഒഎസിന്റെ പേരായ ‘വിന്‍ഡോസ് ഫോണ്‍’ എന്ന പേരും ഒഴിവാക്കാന്‍ ആലോചിക്കുന്നതായി അറിയുന്നു. 
വിന്‍ഡോസ് ഉത്പന്നങ്ങളെല്ലാം ഒറ്റ കുടക്കീഴില്‍ കൊണ്ടുവന്ന് എല്ലാത്തിലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന അപ്ലിക്കേഷനും മറ്റും പുറത്തിറക്കാനുള്ള ‘വണ്‍ വിന്‍ഡോസ് വിഷന്റെ’ ഭാഗമായുള്ള മൈക്രോ സോഫ്റ്റിന്റെ പുതിയ മാര്‍ക്കറ്റിങ് തന്ത്രമാണിതെന്ന് കരുതപ്പെടുന്നു.

Comments

comments

Leave a Reply