Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഫയര്‍ഫോക്‌സ് ഫോണിന്റെ ആദ്യ പതിപ്പ് 25 ന് ഇന്ത്യന്‍ വിപണിയില്‍ ഇറക്കും

phone-444 ന്യൂഡല്‍ഹി: ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് വെല്ലുവിളിയായി ഫയര്‍ഫോക്‌സ് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ മോസില്ലയുടെ ഫയര്‍ഫോക്‌സ് ഒഎസിലോടുന്ന ആദ്യഫോണ്‍ ആഗസ്ത് 25 ന് ഇന്റക്‌സ് ലഭ്യമാക്കും. തുടര്‍ന്ന് ആഗസ്ത് 29 ന് സ്‌പൈസ് കമ്പനിയും ഫയര്‍ഫോക്‌സ് വണ്‍ ഹാന്‍ഡ് സെറ്റ് ഇന്ത്യന്‍ വിപണിയിലെത്തിക്കും.
താരതമ്യേന വളരെ കുറഞ്ഞ വിലയ്ക്കാണ് ഫയര്‍ഫോക്‌സ് ഫോണുകളെത്തുന്നത്. സ്‌പൈസിന്റെ ഫയര്‍ വണ്‍ മിഎഫ്എക്‌സിന് 2,299 രൂപയും ക്ലൗഡ് എഫ്എക്‌സ് ഇന്റക്‌സിന്റെ ഫയര്‍ഫോക്‌സ് ഫോണിന്റെ വില രണ്ടായിരത്തിലും കുറഞ്ഞാകുമെന്ന് കമ്പനി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
3.5 ഇഞ്ച് എച്ച്‌വിജിഎ കപ്പാസിറ്റീവ് ഡിസ്‌പ്ലേയാണ് സ്‌പൈസ് ഫയര്‍ വണ്‍ ഫോണിനുള്ളത്്. 1 ജിഗാഹെര്‍ട്‌സ് പ്രൊസസ്സറും ഈ ഡ്യുവല്‍ സിം ഫോണിനുണ്ട്. ഫോണിന് 3ജി പിന്തുണയില്ലെങ്കിലും വൈഫൈ, എഡ്ജ്, ബ്ലൂടൂത്ത് എന്നീ സംവിധാനങ്ങള്‍ ഉണ്ട്. 2 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 1.3 മെഗാപിക്‌സല്‍ മുന്‍ ക്യാമറയുമാണുള്ളത്.
ഇന്ത്യന്‍ പ്രാദേശിക ഭാഷകള്‍ ലഭ്യമാകുമെന്നതാണ് ഈ ഫോണുകളുടെ സവിശേഷത. ആപ്ലിക്കേഷന്‍ സെര്‍ച്ചിങ്ങിനായുള്ള പ്രത്യേക സംവിധാനവും ഫോണിലുണ്ട്. ഇത് ആപ്ലിക്കേഷനെ കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ ഉപഭോക്താവിന് എളുപ്പത്തില്‍ ലഭ്യമാക്കാനും സാധിക്കും.
സാധാരണ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചിലവില്‍ സ്മാര്‍ട്ട്‌ഫോണുകളും ഇന്റര്‍നെറ്റും ലഭ്യമാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് സ്‌പൈസ് സിഇഒ പ്രശാന്ത് ബിന്ദാല്‍ പറഞ്ഞു. മോസില്ലയുമായുള്ള പങ്കാളിത്തത്തോടെ മികച്ച സാങ്കേതികവിദ്യകള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്‌പൈസുമായുള്ള പങ്കാളിത്തത്തിലൂടെ ഇന്ത്യയില്‍ കുറഞ്ഞ വിലയിലുള്ള മികച്ച രീതിയിലുള്ള ഫോണുകള്‍ എത്തിക്കാന്‍ സാധിക്കുമെന്ന് മോസില്ല കോര്‍പ്പറേഷന്‍ പ്രസിഡന്‍ഡ് ലി ഗോങ് അറിയിച്ചു.
ഇന്റക്‌സ് ക്ലൗഡ് എഫ്എക്‌സ് ഫോണിന് സ്‌ക്രീന്‍ വലിപ്പം 3.5 ഇഞ്ചാണെന്ന് അറിവായിട്ടുണ്ട്. 1 ജിഎച്ച്‌സെഡ് പ്രൊസസ്സറും 2 മെഗാപിക്‌സല്‍ ക്യാമറയും, വൈഫൈ, ബ്ലൂടൂത്ത് കണക്ടിവിറ്റിയും ഉണ്ടാകും.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മൊബൈല്‍ ഫയര്‍ഫോക്‌സ് ഓപ്പറേറ്റിങ് സിസ്റ്റം വഴി യൂറോപ്പ്, ഏഷ്യ, ലാറ്റിനമേരിക്ക മേഖലകളിലെ 17 രാജ്യങ്ങളില്‍ നിലവില്‍ ഉത്പന്നങ്ങള്‍ ഇറക്കുന്നുണ്ട്.
ഗൂഗിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയ്ഡിന് പുറമെ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍, ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റം, ബ്ലാക്ക്‌ബെറി എന്നിവയിലോടുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ലഭ്യമാണ്. പക്ഷെ ഏറ്റവും വില കുറഞ്ഞ ആന്‍ഡ്രോയ്ഡ് ഫോണിനേക്കാള്‍ കുറവായ വിലയ്ക്കാണ് ഫയര്‍ഫോക്‌സ് ഫോണുകള്‍ എത്തുക എന്നതിനാല്‍ ഫയര്‍ഫോക്‌സ് ഫോണുകളുടെ പ്രകടനം മികച്ചതാകുമെന്നാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നത്.

Comments

comments

Leave a Reply