Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ആര്‍ത്തവ സമയത്ത് അമ്പലത്തില്‍ കയറിയെന്ന വെളിപ്പെടുത്തലുമായി ഗൗരിയമ്മ


തിരുവനന്തപുരം: ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ക്ഷേത്രങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തുന്നത് തികച്ചും പരിഹാസ്യമായ രീതിയാണെന്ന് കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ കെ.ആര്‍.ഗൗരിയമ്മ. ആര്‍ത്തവദിവസത്തില്‍ താന്‍ അമ്പലത്തില്‍ പ്രവേശിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ദേവി ഇറങ്ങി ഓടിയില്ലെന്നും ഗൗരിയമ്മ പറയുന്നു.
‘മൂത്ത ജേഷ്ഠനും ഭാര്യയ്ക്കുമൊപ്പം അമ്പലത്തില്‍ പോയ താന്‍ ആര്‍ത്തവദിവസമായിരുന്നതിനാല്‍ അവരെ കാത്ത് വെളിയില്‍ നിന്നു. ആദ്യം പുറത്ത് നിന്നെങ്കിലും സമയം വൈകിയിട്ടും അവര്‍ മടങ്ങിയെത്താഞ്ഞതിനാല്‍ ഞാന്‍ അമ്പലത്തിനുള്ളില്‍ കയറി. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ആരാധനാലയങ്ങളില്‍ ദര്‍ശനം നടത്തണമെന്ന് ആഗ്രഹിക്കുന്നവരെ അതില്‍ നിന്ന് വിലക്കരുതെന്നും ആഗ്രഹമില്ലാത്തവരോട് നിര്‍ബന്ധിച്ച് പോകാന്‍ പറയരുതെന്നും ഗൗരിയമ്മ പറയുന്നു. ഇത്ര വൈകാരികമായ ഒരു വിഷയത്തെ പിണറായി സര്‍ക്കാര്‍ കൈകാര്യം ചെയ്തതിലുള്ള എതിര്‍പ്പും അവര്‍ പ്രകടിപ്പിച്ചു. ആളുകള്‍ക്കിടയില്‍ സുപ്രീം കോടതി വിധിയില്‍ വിശ്വാസം ജനിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഇത് സാധിച്ചില്ലെങ്കില്‍ അദ്ദേഹം എന്തിനാണ് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നതെന്നും ഗൗരിയമ്മ ചോദിച്ചു.
രണ്ട് പതിറ്റാണ്ട് മുമ്പ് സിപിഎം വിട്ട് ഗൗരിയമ്മ ജെ.എസ്.എസ് രൂപീകരിച്ചു. അടുത്തകാലത്ത് സിപിഎമ്മുമായി വീണ്ടും അടുത്തു. ഇതിനിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒളിയമ്പ് എയ്തത്.

Comments

comments