Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഗുരുപുരത്തെ പെട്രോള്‍ പമ്പ്; എ.ഡി.എം നല്‍കിയ നിരാക്ഷേപ പത്രം റദ്ദ് ചെയ്യാന്‍ വിജിലന്‍സിന്റെ ശുപാര്‍ശ


അമ്പലത്തറ: ഗുരുപുരത്ത് പെട്രോള്‍ പമ്പ് തുടങ്ങാന്‍ കാസര്‍കോട് എ.ഡി.എം നല്‍കിയ നിരാക്ഷേപ പത്രം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഉത്തരമേഖലാ ഡെപ്യൂട്ടി കളക്ടര്‍ സംസ്ഥാന ലാന്റ് റവന്യൂ കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിട്ടും നടപടിയില്ല.
ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് ആഗസ്ത് 10 നാണ് വിജിലന്‍സ് ഡെപ്യൂട്ടി കളക്ടര്‍ കാസര്‍കോട് എ.ഡി.എം ചട്ടം മറികടന്ന് നല്‍കിയ നിരാക്ഷേപ പത്രം റദ്ദ് ചെയ്യാന്‍ ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയത്. ഇതേ തുടര്‍ന്ന് ലാന്റ് റവന്യൂ കമ്മീഷണര്‍ സെപ്തംബര്‍ 19 ന് കാസര്‍കോട് ജില്ലാ കളക്ടര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയെങ്കിലും പ്രസ്തുത നിര്‍ദ്ദേശവും മുങ്ങി.
അതേസമയം പെട്രോള്‍ പമ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുന്നുമുണ്ട്. മാവുങ്കാര്‍- പാണത്തൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ പാറപ്പള്ളിക്കും ഗുരുപുരം ബസ്റ്റോപ്പിനും ഇടയില്‍ പാതയുടെ വടക്ക്ഭാഗത്ത് ചിത്താരി ചാമുണ്ഡിക്കുന്നിലെ മുഹമ്മദ് ഹാജിയുടെ ഭാര്യ എം.സുഹ്‌റക്ക് 58 സെന്റ് ഭൂമിയുണ്ട്. ഈ സ്ഥലത്ത് പെട്രോള്‍ പമ്പ് സ്ഥാപിക്കാനാണ് കാസര്‍കോട് എ.ഡി.എം നിരാക്ഷേപ പത്രം നല്‍കിയത്. സുഹ്‌റയുടെ 58 സെന്റെ ഭൂമിയിലേക്ക് റോഡില്‍ നിന്നും നേരിട്ട് വഴിയില്ല. പെട്രോള്‍ പമ്പ് സ്ഥാപിക്കുന്ന സ്ഥലത്തിനും റോഡിനും ഇടയില്‍ 25 സെന്റ് സ്ഥലം സര്‍ക്കാര്‍ പുറമ്പോക്കാണ്. ഇത് ഭാവിയില്‍ പൊതു ആവശ്യത്തിന് വേണ്ടിവരും. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ലീസിനെടുത്ത് പമ്പിലേക്ക് റോഡ് സൗകര്യമാക്കാമെന്ന കണക്കുകൂട്ടലിലാണ് പമ്പിന്റെ നിര്‍മ്മാണം തുടങ്ങിയത്. എന്നാല്‍ ലീസിന് കൊടുക്കാവുന്ന ഭൂമിയല്ല ഇത് എന്ന് ബേളൂര്‍ വില്ലേജ് ഓഫീസറും വെള്ളരിക്കുണ്ട് തഹസില്‍ദാറും കാഞ്ഞങ്ങാട് ആര്‍ഡിഒയും കാസര്‍കോട് എ.ഡി.എമ്മിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് കൂട്ടാക്കാതെയാണ് എ.ഡി.എം പമ്പ് ഉടമക്ക് നിരാക്ഷേപ പത്രം നല്‍കിയത്.
ഇതിനെതിരെ റവന്യൂ വകുപ്പിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പ് വിജിലന്‍സിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഈ റിപ്പോര്‍ട്ടാണ് റവന്യൂ ഉദ്യോഗസ്ഥര്‍ പൂഴ്ത്തിയിരിക്കുന്നത്. റവന്യൂ അധികൃതര്‍ക്ക് പരാതി നല്‍കിയ വ്യക്തി വിജിലന്‍സ് കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.

Comments

comments