Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

അയ്യപ്പ ദര്‍ശനം നടത്തണമെന്ന് യുവതി; സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ്


എരുമേലി: ശബരിമല നട ഇന്ന് രാത്രി അടയ്ക്കാനിരിക്കെ ദര്‍ശനത്തിന് താല്‍പര്യമുണ്ടെന്ന് ആവശ്യപ്പെട്ട് യുവതി പോലീസിനെ സമീപിച്ചു. കോഴിക്കോട് സ്വദേശിനിയായ ബിന്ദു എന്ന യുവതിയാണ് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത്. എന്നാല്‍ സുരക്ഷ നല്‍കാനാവില്ലെന്ന് എരുമേലി പോലീസ് അറിയിച്ചതോടെ യുവതി പമ്പയിലേക്ക് തിരിച്ചു. പമ്പയിലെ ഡ്യൂട്ടി ചുമതലയുള്ള പോലീസിനെ സമീപിക്കുകയാണ് യുവതിയുടെ ലക്ഷ്യം. യുവതിയോടൊപ്പം രണ്ട് യുവാക്കളുമുണ്ടെന്നാണ് സൂചന. അതേസമയം, തുലാമാസ പൂജകള്‍ക്ക് പൂര്‍ത്തിയാക്കി രാത്രി പത്തുമണിയോടെ നട അടയ്ക്കും.
അതേസമയം, സന്നിധാനത്തേക്ക് പോകുന്നതിന് വേണ്ടി ശബരി എക്‌സ്പ്രസില്‍ യുവതികള്‍ എത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. യുവതികളായ ഭക്തര്‍ എത്തിയാല്‍ തടയുന്നതിനായി ഭക്തരും സ്‌റ്റേഷനില്‍ സംഘടിച്ചിരുന്നു. എന്നാല്‍ ചെങ്ങന്നൂരില്‍ ഇതുവരെ ഭക്തരാരും ഇറങ്ങിയിട്ടില്ലെന്നാണ് വിവരം.
ചിത്തിര ആട്ടവിശേഷത്തിന് നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്രം വീണ്ടും തുറക്കും. ആറാം തിയതി രാത്രി 10 ന് നട അടയ്ക്കും. തുടര്‍ന്ന് നവംബര്‍ 16 ന് വൈകീട്ട് അഞ്ചിന് മണ്ഡലപൂജയ്ക്കായി തുറക്കും. ഡിസംബര്‍ 27 വരെയാണ് മണ്ഡലപൂജ.

Comments

comments