Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

വ്യാപാരികള്‍ക്ക് പോലീസിന്റെ ബസ് ഭീഷണിയായി


കാഞ്ഞങ്ങാട്: നഗരത്തിലെ ക്രമസമാധാനത്തിന്റെ പേരില്‍ ബസ്റ്റാന്റിന് മുന്നില്‍ പോലീസ്ബസ് നിര്‍ത്തിയിടുന്നത് വ്യാപാരത്തിന് ഭീഷണിയാവുന്നതായി പരാതി.
കച്ചവടസ്ഥാപനങ്ങളുടെ പരാതിയെ തുടര്‍ന്ന് പോലീസ് ബസ് സീബ്രാ ലൈനിലേക്ക് മാറ്റിയത് അതിലും വലിയ പരാതിക്ക് കാരണമായി. രാത്രിയില്‍ ബസ്റ്റാന്റില്‍ നിന്നും ബസ് പുറത്തേക്ക് പോവുന്നവഴിയിലും പകല്‍ ഇതിനടുത്തായി തന്നെ സ്റ്റാന്റിന് മുന്നിലുമാണ് പോലീസ് ബസ് നിര്‍ത്തിയിടുന്നത്. ഇതുസംബന്ധിച്ച് ആരോ ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തിയതോടെ ബസ് ഇവിടെ നിന്നും മാറ്റിയെങ്കിലും ഇപ്പോള്‍ ബസ്റ്റാന്റിന് മുന്നില്‍ തന്നെ യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനുള്ള സീബ്രാലൈ നിലേക്കാണ് മാറ്റിയത്. ഇതുസംബന്ധിച്ചും പരാതി ഉയര്‍ന്നതോടെ ഇനിയെവിടെ പോലീസ്ബസ് വെക്കും എന്ന ആലോചനയിലാണ് പോലീസ്.

Comments

comments