Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

അക്രമത്തില്‍ പരിക്കേറ്റ സി.ഐ.ടി.യു പ്രവര്‍ത്തകനെ ആശുപത്രിയില്‍ കയറിയും അക്രമിക്കാന്‍ ശ്രമം


കുമ്പള : ഇന്നലെ വൈകിട്ടോടെ സീതാംഗോളിയില്‍ വെച്ച് സി.ഐ.ടി.യു-ബി.എം.എസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ സി.ഐ.ടി.യു പ്രവര്‍ത്തനെ ആശുപത്രിയില്‍ കയറി വീണ്ടും ആക്രമിക്കാന്‍ ശ്രമം. പോലീസ് ബി.ജെ.പി പ്രവര്‍ത്തകരുടെ അക്രമശ്രമം തടഞ്ഞു. ഇതോടെ പോലീസിനു നേരെ തിരിഞ്ഞ ബി. ജെ.പി പ്രവര്‍ത്തകര്‍ പോലീസ് വാഹനത്തിനു നേരെ കല്ലേറ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ പോലീസ് വലയിലായി.
ഇന്നലെ രാത്രി 7.45 മണിയോടെ കുമ്പള സഹകരണ ആശുപത്രിയില്‍ വെച്ചാണ് സംഭവം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കുമ്പള സി.ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രി പരിസരത്തും മറ്റും ക്യാമ്പ് ചെയ്യുന്നുണ്ട്. സി.ഐ.ടി.യു പ്രവര്‍ത്തകനായ നന്ദുവിനാണ് (28) അക്രമത്തില്‍ പരിക്കേറ്റത്. സീതാംഗോളിയില്‍ വെച്ചാണ് നന്ദു ആക്രമത്തിനിരയായത്. ഇതിനു പിന്നാലെ ബി ജെ പി പ്രവര്‍ത്തകരെ ഉളിയത്തടുക്കയില്‍ വെച്ച് ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ തടഞ്ഞതായും ഇതില്‍ പ്രകോപിതരായാണ് ബി ജെ പി പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ കയറി യുവാവിനെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നുമാണ് വിവരം.

Comments

comments