Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഒറ്റുകാരെന്ന് ആരോപിച്ച് യുവാക്കള്‍ക്ക് മര്‍ദ്ദനം


കുമ്പള: ആള്‍താമസമില്ലാത്ത വീട്ടില്‍ ചീട്ടുകളി നടത്തുകയായിരുന്ന സംഘത്തെ പോലീസ് പിടികൂടിയതിനു പിന്നാലെ പോലീസിന് വിവരം നല്‍കിയെന്നാരോപിച്ച് യുവാക്കള്‍ ക്ക് മര്‍ദ്ദനം. നായ്ക്കാപ്പിലെ പവന്‍ (21), കുമ്പളയിലെ ഭരത് (22), നിതേഷ് (23) എന്നിവരാണ് അക്രമത്തിനിരയായത്. പരിക്കേറ്റ ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയാണ് സംഭവം. കുമ്പള ശാന്തിപ്പള്ളത്ത് ആള്‍താമസമില്ലാത്ത വീട്ടില്‍ ചീട്ടുകളിയിലേര്‍പെട്ട സംഘത്തെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 46 പേര്‍ക്കെതിരെ കേസെടുക്കുകയും 1.68 ലക്ഷം രൂപയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പോലീസിന് വിവരം നല്‍കിയെന്നാരോപിച്ച് യുവാക്കളെ ഒരു സംഘം ആക്രമിച്ചത്.

Comments

comments