Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

സ്‌കൂട്ടറിലും എംഎല്‍എ ബോര്‍ഡ്


ചെര്‍ക്കള: കേരളത്തില്‍ ഒരു എം.എല്‍.എയും കാറിനല്ലാതെ സാധാരണക്കാരുടെ വാഹനമായ സ്‌കൂട്ടറിന് എം. എല്‍.എ എന്ന ബോര്‍ഡ് വെച്ചു സഞ്ചരിക്കാറില്ല. എന്നാല്‍ പി.ബി റസാഖ് എം.എല്‍.എ ഉപയോഗിക്കുന്ന സ്‌കൂട്ടിയുടെ മുമ്പില്‍ എം.എല്‍.എ എന്ന ബോര്‍ഡ് ഘടിപ്പിച്ചിരുന്നു.
സുന്നി യുവജന സംഘം അറുപതാം വാര്‍ഷികം നടക്കുമ്പോള്‍ ചെര്‍ക്കള ഇന്ദിരാ നഗറിലുള്ള സമ്മേളന കാര്യങ്ങളുടെ പ്രധാന സംഘാടകരില്‍ ഒരാളായിരുന്നു റദ്ദുച്ച. ഇടയ്ക്കിടെ സമ്മേളന നഗരയിലെത്തിയത് ബോര്‍ഡ് ഘടിപ്പിച്ച സ്‌കൂട്ടറിലായിരുന്നു. ഇത് അകലെനിന്ന് വന്നവര്‍ക്ക് കൗതുകമായിരുന്നു.
പാതിരാ സമയത്തും സമസ്തയുടെ പോഷക സംഘടന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജാഡകളില്ലാതെ പരിവാരങ്ങളോ വലിയ വാഹനങ്ങളോ ഇല്ലാതെ ഒറ്റക്ക് ഒരു എംഎല്‍എ സ്‌കൂട്ടിയും ഓടിച്ചു വരിക എന്നതൊക്കെ പുതിയ കാലത്ത് നവ്യാനുഭവങ്ങളാണ്.

Comments

comments