Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

റദ്ദുച്ചയുടെ വേര്‍പാടില്‍ അനുശോചന പ്രവാഹം


മഞ്ചേശ്വരം: അന്തരിച്ച മഞ്ചേശ്വരം എംഎല്‍എയും സുന്നി മഹല്‍ ഫെഡറേഷന്‍ മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ ജന സേവനം മുഖമുദ്രയാക്കിയ നേതാവാണെന്ന് സമസ്ത നേതാക്കള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പാവങ്ങളുടെ അത്താണിയും ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ആദര്‍ശം കൈവിടാത്ത ആദര്‍ശ ധീരനും കാസര്‍കോട്ട് നടന്ന സുന്നി യുവജന സംഘം അറുപതാം വാര്‍ഷിക സംസ്ഥാന സമ്മേളന വിജയത്തിന് സാധാരണ പ്രവര്‍ത്തകനെപ്പോലെ ഓടി നടന്ന പ്രമുഖ നേതാക്കളില്‍ ഒരാളും സുന്നി മഹല്‍ ഫെഡറേഷന്‍ ജില്ലയില്‍ സജീവമാക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച നേതാവുമായിരുന്നു അദ്ധേഹമെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. സമസ്ത പ്രസിഡന്റ് ഖാസി ത്വാഖ അഹ്മദ് മൗലവി, ജനറല്‍ സെക്രട്ടറി യു എം അബ്ദുര്‍ റഹ്മാന്‍ മൗലവി, എം.എ.ഖാസിം മുസ്ലിയാര്‍, മെട്രൊ മുഹമ്മദ് ഹാജി, ടി.കെ.പൂക്കോയ തങ്ങള്‍ ചന്തേര, അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി, താജുദ്ധീന്‍ ദാരിമി പടന്ന, മുഹമ്മദ് ഫൈസി കജ, ശറഫുഗ്ഗീന്‍ കുണിയ, യൂനുസ് ഫൈസി കാക്കടവ് അനുശോചിച്ചു.
കാസര്‍കോട് മുസ്ലിം ലീഗ് നേതാവ് പി ബി അബ്ദുര്‍ റസാഖ് എം എല്‍ എയുടെ നിര്യാണത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സഅദിയ്യ പ്രസിഡണ്ട് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സമസ്ത വൈസ് പ്രസിഡണ്ട് എം അലിക്കുഞ്ഞി മുസ്ലിയാര്‍ ശിറിയ, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കെ.പി ഹുസൈന്‍ സഅദി കെ സി റോഡ്, ഹമീദ് മൗലവി ആലംമ്പാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സലാഹുദ്ദീന്‍ അയ്യൂബി, അഷ്‌റഫ് സഅദി ആരിക്കാടി എന്നിവര്‍ അനുശോചിച്ചു.
സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ ഉപാധ്യക്ഷനും കാസര്‍കോട് സംയുക്ത ജമാഅത്ത് ആക്ടിക് പ്രസിഡണ്ടുമായിരുന്ന പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ.യുടെ മരണത്തോടെ സമസ്തയ്ക്ക് എല്ലാ മേഖലയിലും താങ്ങും തണലുമായി നിന്ന ഒരു തണല്‍ മരത്തെയാണ് നഷ്ടപ്പെട്ടതെന്ന് സമസ്ത കേന്ദ്ര മുശാവറ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ട് സയ്യിദ് എന്‍.പി.എം. സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ, സമസ്ത മദ്രസ മാനേജ്‌മെന്റ് ജില്ലാ ഭാരവാഹികളായ സയ്യിദ് എം.എസ്. തങ്ങള്‍ അല്‍ ബുഖാരി ഓലമുണ്ട, മൊയ്തീന്‍ കൊല്ലമ്പാടി, മുബാറക്ക് ഹസൈനാര്‍ ഹാജി, റഷീദ് ബെളിഞ്ചം എന്നിവര്‍ അനുശോചിച്ചു.
മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവും ഉദാരതയുടെ പ്രതീകവും പവങ്ങളുടെയും ആശരണരുടെയും അത്താണിയുമായിരുന്നു പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എയെന്ന് ദക്ഷിണ കര്‍ണാടക ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അനുശോചന കുറിപ്പില്‍ അറിയിച്ചു.
റദ്ദുച്ച എന്ന് കാസര്‍കോട് ജില്ല സ്‌നേഹത്തോടെ വിളിച്ച് നെഞ്ചിലേറ്റിയ പ്രിയപ്പെട്ട മഞ്ചേശ്വരം എം.എല്‍.എയുടെ മരണം ജില്ലയുടെ നിഖിലമേഖലയിലും നികത്താനാത്ത വിടവാണെന്ന് ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതാക്കള്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു. രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരിക്കെ തന്നെ സമുദായത്തിന്റെ എല്ലാ പ്രശ്‌നങ്ങളിലും അദ്ദേഹം ഇടപെടുകയും തന്റേതായ ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ ഉത്സാഹിക്കുകയും ചെയ്തു. സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി ഇടപെട്ട് സേവനം ചെയ്യാനും സമസ്ത കീഴ്ഘടകങ്ങളുടെ നേതൃസ്ഥാനം അലങ്കരിക്കുകയും ചെയ്തു. വലിയ ഉദാരമനസ്‌കനായ റദ്ദുച്ച സമൂഹത്തിന്റെ മുഴുവന്‍ വിഭാഗങ്ങള്‍ക്കും താങ്ങും തണലുമായി നിലനിന്നു. കാസര്‍കോട് നടന്ന എസ് വൈ എസ് 60ാം വാര്‍ഷിക പരിപാടിക്ക് മുഴുവന്‍ സമയവും പ്രവര്‍ത്തകര്‍ക്കിടയില്‍ ചിലവഴിച്ച ചിത്രം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. നാടിന്റെ വികസനത്തിനും, സമുദായത്തിന്റെ ഉദ്ദാരണത്തിനും സമസ്തയുടെ വളര്‍ച്ചയ്ക്കും ഏറെ സംഭാവനകള്‍ അര്‍പ്പിച്ച അബ്ദുര്‍ റസാഖ് എം.എല്‍.എ എന്ന ശ്രേഷ്ഠവ്യക്തിത്വത്തിന്റെ വിടവ് നികത്താനാവാത്തത് തന്നെയാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് ത്വാഖ അഹ് മദ് മൗലവി അസ്ഹരി, സെക്രട്ടറി യു. എം.അബ്ദുര്‍ റഹ്മാന്‍ മൗലവി, വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ. ഖാസിം മുസ്ലിയാര്‍, ഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് ടി.പി അലി ഫൈസി, ജനറല്‍ സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ സംയുക്തപ്രസ്ഥാവനയില്‍ അറിയിച്ചു. മദ്രസകളില്‍ ഇന്ന് അദ്ദേഹത്തിനായി പ്രാര്‍ത്ഥന നിര്‍വ്വഹിക്കുവാനും നേതാക്കള്‍ ആഹ്വാനം ചെയ്തു.
സമര്‍പ്പിതനായ രാഷ്ട്രീയ നേതാവായിരുന്നു നമ്മെ വിട്ട് പിരിഞ്ഞ മഞ്ചേശ്വരം എംഎല്‍എ പി.ബി അബ്ദുര്‍ റസാഖ് എന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേകര അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഇന്ന് നടത്താനിരുന്ന ഇന്ധന വില വര്‍ധനവുമായി ബന്ധപ്പെട്ട സായാഹ്ന ധര്‍ണകള്‍ മാറ്റി വെച്ചതായി ജില്ലാ ജനറല്‍ സെക്രട്ടറി അമ്പുഞ്ഞി തലക്ലായി അറിയിച്ചു. കുടുംബത്തിന്റെയും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെയും ദുഖ:ത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പങ്ക് ചേരുന്നു.
അധികാര പൊങ്ങച്ചം ഇല്ലാത്ത സാധാരണക്കാരിലും സാധാരണക്കാരനെപ്പോലെ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിച്ചിരുന്ന ജനകീയ നേതാവ്, ഏറ്റെടുക്കുന്ന ഏതൊരു കാര്യവും ആത്മാര്‍ത്ഥതയോടെ നിറവേറ്റുന്ന നേതാവായിരുന്നു അബ്ദുര്‍ റസാഖ് എംഎല്‍എയെന്ന് യുവ ജനതാദള്‍ എസ് സംസ്ഥാന സെക്രട്ടറി ഉമര്‍ പാടലടുക്ക അനുശോചന കുറിപ്പില്‍ അറിയിച്ചു.
മത, സാമൂഹിക രാഷ്ട്രീയ രംഗത്ത് കര്‍മ്മ നിരതനായ പൊതു പ്രവര്‍ത്തകനാണ് അന്തരിച്ച പി.ബി. അബ്ദുര്‍ റസാഖെന്നും അദ്ദേഹത്തിന്റെ മരണം ജില്ലക്ക് നികത്താനാവാത്ത നഷ്ടമാണെന്നും എസ്.ഡി.പി.ഐ കാസര്‍കോട് ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എന്‍.യു. അബ്ദുല്‍ സലാം, ജനറല്‍ സെക്രട്ടറി ഷരീഫ് പടന്ന, ട്രഷറര്‍ സി.ടി. സുലൈമാന്‍, സെക്രട്ടറിമാരായ, ഖാദര്‍ അറഫ, അന്‍സാര്‍ ഹൊസങ്കടി, എം.എല്‍ എ യുടെ നിര്യാണത്തില്‍ അനുശോചിച്ചു.
മരണപ്പെട്ട പി ബി അബ്ദുര്‍ റസാഖ് സമസ്തയെയും പണ്ഡിതന്മാരെയും അതിയായി സ്‌നേഹിച്ച വ്യക്തിത്വമാണെന്നും ഉയരങ്ങളിലെത്തിയപ്പോഴും എളിമയും ലാളിത്യവും കൈവിടാത്ത ഉമറാക്കളില്‍ പ്രമുഖനായിരുന്നുവെന്ന് എസ് കെ എസ് എസ് എഫ് സൈബര്‍ വിംഗ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ഇര്‍ഷാദ് ഹുദവി ബെദിര അനുശോചിച്ചു. നേതാക്കളില്‍ അതി പ്രധാനിയായ ഒരാളെയാണ് ഈ വിയോഗത്തിലൂടെ സമുദായത്തിന് നഷ്ടമായത്. തികഞ്ഞ സൂക്ഷ്മത, ലളിത ജീവിതം എന്നിവയെല്ലാം പൂര്‍ണ അര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കിയ വ്യക്തിത്വമാണ് നമുക്ക് നഷ്ട്ടമായത്. എസ് കെ എസ് എസ് എഫിന്റെ ഏത് പരിപാടിയിലും മുന്‍നിരയില്‍ അദ്ദേഹമുണ്ടായിട്ടുണ്ട്. ഈടുത്ത് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിഖായ സമര്‍പ്പണ പരിപാടിയില്‍ അദ്ദേഹം സജീവമായിരുന്നു.
പി.ബി. അബ്ദുര്‍ റസാഖ് എം എല്‍ എ കഠിനാധ്വാനം കൊണ്ട് വളര്‍ന്നുവന്ന നേതാവാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് അനുശോചിച്ചു. പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച് അറിയപ്പെടുന്ന വ്യവസായിയായി രാഷ്ട്രീയ നേതാവായി പൊതുരംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് റസാഖ്. പഞ്ചായത്ത് അംഗമായി, എംഎല്‍എയായി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചയാളാണ് അദ്ദേഹം. റസാഖ് എം എല്‍ എ യുടെ നിര്യാണത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അനുശോചനം അറിയിച്ചു.

Comments

comments