Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഹൈന്ദവ ദര്‍ശനങ്ങളെ തകര്‍ക്കുന്ന പ്രവര്‍ത്തനം അംഗീകരിക്കാനാവില്ല- കെ.സജീവന്‍


പാലക്കുന്ന്: ഭാരതത്തിന്റെ സംസ്‌കാരവും പൈതൃകവും തകര്‍ക്കാന്‍ നൂറ്റാണ്ടുകള്‍ക്ക് മുന്നേ ശ്രമം നടന്നിരുന്നതായി രാഷ്ട്രീയ സ്വയം സേവക സഘം കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്യന്‍ കെ.സജീവന്‍ പറഞ്ഞു. രാഷ്ട്രീയ സ്വയം സേവക സഘം ഉദുമ ഖണ്ഡിന്റെ വിജയദശമി ആഘോഷത്തിന്റെ ഭാഗമായി പാലക്കുന്നില്‍ നടന്ന പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈന്ദവ ദര്‍ശനങ്ങളെ തകര്‍ക്കുന്ന പ്രവര്‍ത്തനത്തെ അംഗീകരിക്കാനാവില്ല. സമൂഹത്തിന്റെ ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കപ്പെടണം.
രാജ്യത്ത് മാവോയിസ്റ്റ് മാര്‍കിസ്റ്റ് ജിഹാദികള്‍ ദേശീയതയെ തകര്‍ക്കുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ക്യാമ്പസുകള്‍ കേന്ദ്രീകരിച്ചുകൊണ്ട് തീവ്രവാദ പ്രവര്‍ത്തനത്തിന് കോപ്പുകൂട്ടുകയാണ് ഇത്തരത്തിലുള്ള ജിഹാദി സംഘടനകള്‍.
ഭാരതത്തിന്റെ സംസ്‌കാരം എന്നത് ഹിന്ദുത്വമാണ് സംസ്‌കാരം നശിക്കുമ്പോള്‍ ഹിന്ദുത്വവും നശിക്കുന്നു. ഭാരതത്തിന്റ സംസ്‌കാരവും പാരമ്പര്യവും കാത്തു സൂക്ഷിക്കുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്. രാഷ്ട്രിയ സ്വയം സേവക സംഘത്തിന്റെ പ്രവര്‍ത്തനത്തനം ഈശ്വര നിയോഗമാണെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ ഖണ്ഡ് സംഘ് ചാലക് കെ.ഗിരിധര്‍ റാവു അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ജില്ല സഹകാര്യവാഹക് വി.കെ സതീശന്‍ , ഖണ്ഡ് കാര്യവാഹക് കെ.ഗോവിന്ദരാജ് എന്നിവര്‍ സംസാരിച്ചു.

Comments

comments