Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

വൃദ്ധ മാതാവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച് മകന്‍ സ്ഥലം വിട്ടു


കാഞ്ഞങ്ങാട്: വൃദ്ധമാതാവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച് മകന്‍ സ്ഥലം വിട്ടു.
പടന്നക്കാട് കൊട്രച്ചാലിലെ പരേതനായ പത്മനാഭന്റെ ഭാര്യ നന്ദിനിയമ്മ(83)യെയാണ് മകന്‍ ദിനേശന്‍ ജില്ലാ ആശുപത്രിയില്‍ ഉപേക്ഷിച്ചത്. തനിക്ക് മൂന്നുമക്കളുണ്ടെന്നും അതില്‍ മകള്‍ ചാലക്കുടിയില്‍ ഭര്‍ത്താവിനൊപ്പമാണെന്നും മൂത്തമകന്‍ ബാബു ഗള്‍ഫിലാണെന്നും പറയുന്ന നന്ദിനി മൂന്നാമത്തെ മകന്‍ ദിനേശനുമൊത്ത് സ്വന്തംവീട്ടിലാണ് താമസിച്ചിരുന്നതത്രെ. ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലിയുണ്ടായിരുന്ന മകന്‍ ദിനേശന്‍ കൃത്യമായി ജോലിക്ക് പോയിരുന്നില്ല. ഇതിനിടയില്‍ ജോലി നഷ്ടപ്പെടുകയും ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയെന്നും നന്ദിനിയമ്മ പറയുന്നു.
അസുഖം പിടിപെട്ട മകന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അവസരത്തില്‍ ഒരുമാസത്തോളം അമ്മ നന്ദിനിയായിരുന്നു കൂട്ടിരിക്കാനുണ്ടായിരുന്നത്. മറ്റ് സഹോദരങ്ങളാരും ആശുപത്രിയിലേക്ക് തിരിഞ്ഞുപോലും നോക്കിയില്ല.

Comments

comments