Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ടാങ്കറും കാറും കൂട്ടിയിടിച്ച് 4 മരണം


പയ്യന്നൂര്‍: ദേശീയപാതയില്‍ പയ്യന്നൂരിനടുത്ത് എടാട്ടുണ്ടായ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശികളായ മൂന്നുപേര്‍ മരണപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 4.15 ന് എടാട്ട് സെന്‍ട്രല്‍ സ്‌കൂളിന് സമീപമാണ് അപകടം.
ചാലക്കുടിയില്‍ നിന്നും കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രദര്‍ശനത്തിന് പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്. കാര്‍ ഓടിച്ചിരുന്ന ബിന്ദുലാല്‍ ശ്രീധരന്‍(55) സംഭവസ്ഥലത്തുവെച്ചും. മകള്‍ ദിയ(11), ബിന്ദുലാലിന്റെ സഹോദരി ബിന്ദിതയുടെ മക്കളായ അരുണ്‍(15), ഐശ്വര്യ(12) എന്നിവര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ബിന്ദുലാലിന്റെ മാതാവ് പത്മാവതി, ഭാര്യ അനിത, മകള്‍ നിയ, സഹോദരി ബിന്ദിത എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗലാപുരത്തുനിന്ന് ചാലക്കുടിയിലേക്ക് ഡീസലുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് കാറിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇടിയുടെ ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിയെത്തിയാണ് തകര്‍ന്ന കാറിനകത്തുനിന്നും എല്ലാവരേയും പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവം അറിഞ്ഞ് ചാലക്കുടിയില്‍ നിന്നും ബന്ധുക്കള്‍ പരിയാരത്തേക്ക് പുറപ്പെട്ടു. അവര്‍ എത്തിയശേഷം മാത്രമേ ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റുമോര്‍ട്ടവും നടത്തുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ വൈകീട്ടാണ് ബിന്ദുലാലും കുടുംബവും കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രദര്‍ശനത്തിന് പുറപ്പെട്ടത്.
ടാങ്കര്‍ ലോറി ഡ്രൈവര്‍ മംഗലാപുരം സ്വദേശി രവീന്ദ്ര പയ്യന്നൂര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടിരുന്നു. പിന്നീട് ക്രെയിന്‍കൊണ്ടുവന്ന് കാര്‍ എടുത്തുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Comments

comments