Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

അജപാലന സമിതി അംഗങ്ങള്‍ക്ക് പരിശീലനം


നീലേശ്വരം: കുറവുകളില്ലാത്ത സഭാ സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ സന്യസ്തര്‍ക്കും ആല്‍മയാര്‍ക്കും തുല്യ പങ്കാളിത്തമാണുള്ളതെന്ന് കണ്ണൂര്‍ രൂപത പ്രൊക്യുറേറ്റര്‍ ഫാദര്‍ ജോര്‍ജ് പൈനാടത്ത് അഭിപ്രായപ്പെട്ടു.
നീലേശ്വരം സെന്റ് പീറ്റേഴ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ 11 ഇടവകകളുള്‍പ്പെടുന്ന കണ്ണൂര്‍ രൂപതക്ക് കീഴിലെ കാഞ്ഞങ്ങാട് ഫൊറോനാ തല അജപാലന സമിതി അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫൊറോനാ വികാരി ഫാദര്‍ തോംസണ്‍ കൊറ്റിയത്ത് അധ്യക്ഷത വഹിച്ചു. ഇവടവക വികാരി ഫാദര്‍ മാത്യു കുഴിമലയില്‍, ഫാദര്‍ വി. സി. ജോസ്,ഫാദര്‍ പീറ്റര്‍ പാറേക്കാട്ടില്‍, ഫാദര്‍ ജെറി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെഅജപാന സമിതി ഭാരവാഹികളും അംഗങ്ങളുമായ ഇരുനൂറോളം പ്രതിനിധികള്‍ പങ്കെടുത്തു.

Comments

comments