Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ കുടുംബനാഥന്‍ കിണറ്റില്‍ വീണ് മരിച്ചു


കളനാട്: ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയയാള്‍ കിണറ്റില്‍ വീണ് മരിച്ചു. കളനാട്ടെ പരേതനായ കുവൈത്ത് ഹസൈനാറിന്റെ മകന്‍ അസ്ലു എന്ന അസ്ലം (46) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 4.30 മണിയോടെയാണ് സംഭവം. വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ വീഴുന്നത് ശ്രദ്ധയില്‍പെട്ട വീട്ടുകാര്‍ ബഹളം വെക്കുകയും പരിസരവാസികള്‍ ഓടിക്കൂടി ഉടന്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയുമായിരുന്നു. ഫയര്‍ഫോഴ്‌സും ബേക്കല്‍ പോലീസും സ്ഥലത്തെത്തി ഉടന്‍ കിണറ്റില്‍ നിന്നും പുറത്തെടുത്ത് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കുടുംബസമേതം അബൂദാബിയിലായിരുന്ന അസ്ലം രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ഈയടുത്ത് പുതിയ വീട് നിര്‍മാണം ആരംഭിച്ചിരുന്നു. മാതാവ്: ആഇശാബി. ഭാര്യ: റസീന. മക്കള്‍: ഹസന്‍, അനസ്, ആഇശ.
സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി (ദുബൈ), റൈഹാന. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Comments

comments