Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ചാക്കുകെട്ടുകളിലാക്കി കടത്താന്‍ ശ്രമിച്ച പുഴമണല്‍ പിടിച്ചെടുത്തു


നീലേശ്വരം: കിനാനൂര്‍ -കരിന്തളത്തെ പാറക്കോലില്‍ തേജസ്വിനി പുഴയില്‍ ചാക്കുകെട്ടുകളിലാക്കി കടത്താന്‍െവച്ചിരുന്ന പുഴമണല്‍ നീലേശ്വരം പോലീസ് പിടികൂടി.
പ്രദേശത്തുനിന്ന് വ്യാപകമായി പുഴമണല്‍ കടത്തുന്നുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ ഇന്നലെ ഉച്ചയോടെ സ്ഥലത്തെത്തി പരിശോധന നടത്തിയത്. പുഴയില്‍ത്തന്നെ ചാക്കുകെട്ടുകളിലാക്കിയ നിലയിലായിരുന്നു പൂഴി. ഏകദേശം നൂറ് ചാക്കുകള്‍ ഉണ്ടായിരുന്നുവെന്ന് എസ്.ഐ പറഞ്ഞു. മണല്‍ പോലീസ് വീണ്ടും പുഴയില്‍ത്തന്നെയിട്ടു.

Comments

comments