Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

മലനാട് ബാര്‍ വീണ്ടും തുറന്നു


കാഞ്ഞങ്ങാട്: യു.ഡി.എഫ് ഭരണകാലത്ത് അടച്ചുപൂട്ടിയ നോര്‍ത്ത് കോട്ടച്ചേരിയിലെ മലനാട് ബാര്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.
ബസ്റ്റാന്റിന് സമീപത്തെ നവരംഗ് ബാറും വൈകാതെ തുറക്കുമെന്നാണ് സൂചന. വിനായകാ മോഹനന്റെ ഉടമസ്ഥതയിലുള്ള ആലാമിപ്പള്ളിയിലെ ലാന്റ് മാര്‍ക്ക് ബാറും രണ്ടരവര്‍ഷമായി അടഞ്ഞുതന്നെ കിടക്കുകയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ശനമായ അബ്കാരി ചട്ടം ഇതുവരെ ഇടതുസര്‍ക്കാര്‍ പിന്തുടര്‍ന്നു. എന്നാല്‍ ആറുമാസമായി നിബന്ധനകളോടെ വിവിധ ബാറുകള്‍ക്ക് അനുമതി നല്‍കുകയായിരുന്നു. പഴയ ഹോസ്ദുര്‍ഗ് താലൂക്കില്‍ യു.ഡി.എഫ് ഭരണകാലത്ത് മൂന്ന് ബാറുകള്‍ മാത്രമാണുണ്ടായിരുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ ചുമതലയേറ്റ് അധികം വൈകാതെതന്നെ ആലാമിപ്പള്ളിയില്‍ രാജ് റസിഡന്‍സി ബാറും മൂന്ന് മാസം മുമ്പ് ഒടയഞ്ചാലില്‍ മറ്റൊരു ബാറും പുതിയതായി തുറന്നു. കാഞ്ഞങ്ങാട്ടെ ലാന്റ് മാര്‍ക്ക് ബാറും നവരംഗ് ബാറും തുറക്കുന്നതോടെ പഴയ ഹോസ്ദുര്‍ഗ് താലൂക്കില്‍ ബാറുകളുടെ എണ്ണം അഞ്ചാവും. കൂടാതെ ഹോസ്ദുര്‍ഗ്, നീലേശ്വരം മൂന്നാംകുറ്റി, വെള്ളരിക്കുണ്ട് എന്നിവിടങ്ങളില്‍ ബീവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളുമുണ്ട്.

Comments

comments