Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

പണമിടപാടിലെ വീഴ്ച ചോദിച്ച വീട്ടമ്മ അടിയേറ്റ് ആശുപത്രിയില്‍


തൃക്കരിപ്പൂര്‍: സംഘത്തിലെ പണമിടപാട് നടത്തിയതില്‍ വീഴ്ച വരുത്തിയത് ചോദിച്ച വീട്ടമ്മക്ക് മര്‍ദ്ദനമേറ്റതായ പരാതിയില്‍ പോലീസ് കേസെടുത്തു. പടന്ന കാന്തിലോട്ട് സ്വദേശിനിയായ വി.കെ. ശ്യാമള(46)യെയാണ് പരിക്കുകളോടെ ചെറുവത്തൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചത്.
ചെറുവത്തൂര്‍ കേന്ദ്രമായുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പടന്ന കാന്തിലോട്ടെ 20 പേരടങ്ങുന്ന ഗ്രൂപ്പാണ് വായ്പ വാങ്ങിയത്. ഇതില്‍ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയ ഒരു യുവതിയുള്ളതിനാല്‍ പ്രസ്തുത ഗ്രൂപ്പിന് മേലില്‍ വായ്പ അനുവദിക്കില്ലെന്നുവന്നതോടെ വീഴ്ച വരുത്തിയ തുക മറ്റംഗങ്ങള്‍ ചേര്‍ന്ന് തിരിച്ചടക്കുകയായിരുന്നു. ഇത് ബോധ്യപ്പെടുത്താന്‍ പോയപ്പോള്‍ യുവതിയുടെ ഭര്‍ത്താവ് നികേഷ് തന്നെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ശ്യാമള ചന്തേര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

Comments

comments