Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

200 കോടിയുടെ എംഡിഎംഎ കടത്തിനുപിന്നില്‍ മലേഷ്യന്‍ മാഫിയ; വലവിരിച്ച് എക്‌സൈസ്


കൊച്ചി: 200 കോടി രൂപയുടെ എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിനു പിന്നില്‍ മലേഷ്യ കേന്ദ്രീകരിച്ചുള്ള രാജ്യാന്തര ലഹരികടത്ത് സംഘമെന്നു വിവരം.
ചെന്നൈയ്ക്ക് സമീപമുള്ള ട്രിപ്ലികെയ്ന്‍ ആണ് ഈ സംഘത്തിന്റെ പ്രവര്‍ത്തനമേഖല. അതിനിടെ കഴിഞ്ഞദിവസം അറസ്റ്റിലായ മുഖ്യപ്രതികളില്‍ ഒരാളായ പ്രശാന്തില്‍നിന്നാണ് എക്‌സൈസിനു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. മലേഷ്യയിലെ ഉന്നതരുടെ നിയന്ത്രണത്തിലുള്ള സംഘമാണ് ഇതിനു പിന്നില്‍. തമിഴ് വംശജനായ മലേഷ്യയിലെ രാഷ്ട്രീയ നേതാവിനു കൊച്ചി വഴിയുള്ള ലഹരികടത്തില്‍ പങ്കുണ്ടെന്ന സൂചനയാണ് എക്‌സൈസിനു ലഭിച്ചിരിക്കുന്നത്.
മൈലാപ്പൂരിനും എഗ്മൂറിനും ഇടയിലുള്ള ട്രിപ്ലികെയ്‌നിലെ ഒരു ഗ്രാമമാണ് ഈ ലഹരിമാഫിയയുടെ പ്രവര്‍ത്തനമേഖല. തീരപ്രദേശത്തുനിന്ന് അരകിലോമീറ്റര്‍ മാത്രമാണ് ഈ ഗ്രാമത്തിലേക്കുള്ള ദൂരം. കടല്‍മാര്‍ഗം പോലും ലഹരികടത്ത് അനായാസം നടത്താന്‍ കഴിയും. അലി മുഹമ്മദാണ് ഈ ലഹരികടത്ത് സംഘത്തിന്റെ തലവനെന്ന് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.
ചെന്നൈയില്‍നിന്ന് കൊറിയര്‍ സര്‍വീസ് വഴിയാണു ലഹരിമരുന്ന് കൊച്ചിയിലേക്ക് എത്തിക്കുന്നത്. ഇവിടെനിന്നു വിമാനമാര്‍ഗം വിദേശത്തേക്കു കടത്തുകയാണു ലക്ഷ്യം. കഴിഞ്ഞ ദിവസം അറസ്റ്റിലായ കണ്ണൂര്‍ സ്വദേശിയായ പ്രശാന്ത്കുമാര്‍ പ്രധാന ഇടനിലക്കാരനാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. പക്ഷേ, ലഹരിമാഫിയയുടെ നിയന്ത്രണത്തിലുള്ള ട്രിപ്ലികെയ്‌നിലേയ്ക്ക് എത്തിപ്പെടുക എക്‌സൈസിന് അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍.

Comments

comments