Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കോടതി വിധിയെ രാഷ്ട്രീയവത്കരിക്കുന്നു


തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സുപ്രീം കോടതി വിധിയെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
ആരും വിചാരിച്ചാലും ഇത് വൈകാരിക പ്രശ്‌നമാക്കി മാറ്റാന്‍ കഴിയില്ല. നിയമപരമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മലയാളികളുടെ മതനിരപേക്ഷ മനസിനെ തകര്‍ക്കാന്‍ കഴിയില്ലെന്നും കാനം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറിയേറ്റിന് മുന്നില്‍ ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പന്തളം രാജകുടുംബവും അയ്യപ്പ ധര്‍മ്മസംരക്ഷണ സമിതിയും കദിന നാമയഞ്ജം തുടങ്ങി.

Comments

comments