Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

പാല്‍വണ്ടി റോഡിന് കുറുകെ മറിഞ്ഞു


മാവുങ്കാല്‍: മാവുങ്കാല്‍ ടൗണില്‍ പാല്‍വണ്ടി മറിഞ്ഞ് വന്‍ദുരന്തം ഒഴിവായി. ഇന്നുരാവിലെ എട്ടരയോടെയാണ് അപകടം.
കോഴിക്കോടുനിന്നും പാല്‍കയറ്റി കാസര്‍കോട്ടേക്ക് പോവുകയായിരുന്ന മിനിപാര്‍സല്‍ വാന്‍ മാവുങ്കാല്‍ പെട്രോള്‍ പമ്പിന് മുന്നില്‍ ദേശീയപാതയില്‍ റോഡിന് കുറുകെ മറിയുകയായിരുന്നു.
വാഹനത്തില്‍ നിന്നും റോഡിലേക്കൊഴുകിയ പാലും വാഹനത്തിന്റെ ഡീസല്‍ ടാങ്ക് പൊട്ടി ഡീസലും പരന്നൊഴുകിയത് പരിഭ്രാന്തി പരത്തിയെങ്കിലും ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വെള്ളം റോഡിലേക്ക് പമ്പ് ചെയ്ത് പാലും ഡീസലും നീക്കം ചെയ്തു. വാഹനം റോഡന് കുറുകെ മറിഞ്ഞുവെങ്കിലും ആര്‍ക്കും പരിക്കില്ല.

Comments

comments