Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

വീട് നിര്‍മ്മാണം പൂര്‍ത്തിയായി; പക്ഷേ താമസം തുടങ്ങാന്‍ കഴിയുന്നില്ല


കാഞ്ഞങ്ങാട്: മരണപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ബി.സി.ബാബുവിന്റെ വീട് നിര്‍മ്മാണം പൂര്‍ത്തിയായിട്ട് മാസങ്ങളായെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിന് പുതിയവീട്ടില്‍ താമസം തുടങ്ങാന്‍ കഴിയുന്നില്ല.
ബി.സി.ബാബു മരിക്കുമ്പോള്‍ മോനാച്ചയില്‍ നിര്‍മ്മാണം പാതിവഴിയിലായിരുന്ന വീട് ജപ്തിഭീഷണിയിലായിരുന്നു. ധനകാര്യസ്ഥാപനത്തില്‍ നിന്നും വായ്പയെടുത്താണ് വീട് നിര്‍മ്മാണം തുടങ്ങിയത്. വായ്പ തിരിച്ചടക്കേണ്ട സമയമായിട്ടും വീട് നിര്‍മ്മാണം പൂര്‍ത്തിയായിരുന്നില്ല. ബാബു മരണപ്പെട്ടതോടെ കുടുംബസാഹചര്യം അറിയിനിടയായ രാഷ്ട്രീയനേതാക്കളും നാട്ടുകാരും ചേര്‍ന്ന് വീട് നിര്‍മ്മാണ സഹായകമ്മറ്റി രൂപീകരിച്ചു. ഇതിനിടയില്‍ കാഞ്ഞങ്ങാട്ടെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബാബുവിന്റെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും അഞ്ചുലക്ഷം രൂപ സഹായം നല്‍കുകയും ചെയ്തു. ഈ തുക ധനകാര്യ സ്ഥാപനത്തിലടച്ച് ജപ്തി ഒഴിവാക്കി. തുടര്‍ന്ന് വീട് നിര്‍മ്മാണ സഹായകമ്മറ്റി പലരില്‍നിന്നും തുക സമാഹരിക്കുകയും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഒരു കരാറുകാരനെ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ പറഞ്ഞുറപ്പിച്ച തുക പിന്നീട് കരാറുകാരന് നല്‍കിയില്ല. വീട് ബാബുവിന്റെ കുടുംബത്തിന് കൈമാറിയതുമില്ല. എച്ച്.ഗോകുല്‍ദാസ് കമ്മത്ത്, സി.കെ.ശ്രീധരന്‍ തുടങ്ങിയവരായിരുന്നു കമ്മറ്റിയിലെ പ്രധാനികള്‍. ഇതിനിടയില്‍ തന്റെ പണം സാവധാനത്തില്‍ തന്നാല്‍മതിയെന്നും ബാബുവിന്റെ കുടുംബത്തിന് വീട് നല്‍കണമെന്നും കരാറുകാരന്‍ കമ്മറ്റി നേതാക്കളെ അറിയിച്ചു. എന്നിട്ടും കമ്മറ്റി നേതാക്കള്‍ നിസംഗതതുടരുകയാണത്രെ.

Comments

comments