Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കാഞ്ഞിരടുക്കം ഷിര്‍ദ്ദിസായി ക്ഷേത്രത്തില്‍ നവരാത്രി ഉത്സവം തുടങ്ങി


ഇരിയ: കാഞ്ഞിരടുക്കും ഷിര്‍ദ്ദിസായി ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിനും ഷിര്‍ദ്ദിസായിബാബയുടെ സമാധി ശതാബ്ദി ആഘോഷങ്ങള്‍ക്കും സമാരംഭമായി.
ക്ഷേത്രസന്നിധിയില്‍ നടന്ന ചടങ്ങില്‍ ശങ്കരം സനാതന ധര്‍മ്മ പഠനകേന്ദ്രത്തിലെ ബോധചൈതന്യ സ്വാമികള്‍ ദീപം കൊളുത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് സ്വാമിജിയുടെ ആദ്ധ്യാത്മിക പ്രഭാഷണവും 100 കുടുംബങ്ങള്‍ക്ക് ഗണേശ സാധനാകേന്ദ്രം കാസര്‍കോട് ജില്ലാ സത്‌സംഗ് സമിതിയുടെ സഹകരണത്തോടെ വൃക്ഷത്തൈ വിതരണവും നടന്നു.
രാധാകൃഷ്ണന്‍ തട്ടുമ്മല്‍ അധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണന്‍, രാഘവന്‍, വി. വി.കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. എസ്.എസ്.ഒ ട്രസ്റ്റ് സ്‌റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ കെ.മധുസൂദനന്‍ സ്വാഗതവും പ്രസാദ് തടിയന്‍ വളപ്പ് നന്ദിയും പറഞ്ഞു.

Comments

comments