Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ മുടങ്ങിയ പെന്‍ഷന്‍ ഉടന്‍ നല്‍കണം


കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് മുഖേന കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കി വരുന്ന മാസാന്ത പെന്‍ഷന്‍ രണ്ടുമാസമായി മുടങ്ങിക്കിടക്കുകയാണ്. ആഗസ്റ്റിലെ പെന്‍ഷന്‍ മുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. സെപ്തംബറിലെ പെന്‍ഷനും ഇതുവരെ എത്തിയിട്ടില്ല.
ഓരോ മാസത്തെയും പെന്‍ഷന്‍ അടുത്തമാസം പത്തിന് മുമ്പേ വിതരണം ചെയ്ത് വന്നിരുന്നു. എന്നാല്‍ ആഗസ്റ്റിലെ പെന്‍ഷനും സെപ്തംബറിലേതും ഒക്ടോബര്‍ പത്ത് ആയിട്ടും വിതരണം ചെയ്തിട്ടില്ല.
മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ എത്രയും വേഗം വിതരണം ചെയ്യാന്‍ നടപടിയുണ്ടാകണമെന്ന് മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ സംസ്ഥാനതല രക്ഷാകര്‍തൃ സംഘടനയായ പെയ്ഡിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജടീച്ചര്‍ എന്നിവര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. ബഡ്‌സ് സ്‌കുളുകളിലും സ്‌പെഷ്യല്‍ സ്‌കൂളുകളിലും പഠിക്കുന്ന കുട്ടികളും രക്ഷിതാക്കളുമാണ് പെന്‍ഷന്‍ കിട്ടി വരുന്നവരില്‍ നല്ലൊരു വിഭാഗം. ഇവര്‍ മരുന്നും മറ്റും വാങ്ങുന്നതിന് ആശ്രയിക്കുന്നത് ഈ പെന്‍ഷന്‍ തുകയെയാണെന്ന് സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

Comments

comments