Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ബളാല്‍ ശ്രീ ഭഗവതീക്ഷേത്രത്തില്‍ നവരാത്രി ആഘോഷം


ബളാല്‍: ബളാല്‍ ശ്രീഭഗവതീക്ഷേത്രത്തില്‍ നവരാത്രി ആഘോഷം തുടങ്ങി. 19 ന് സമാപിക്കും.
ബ്രഹ്മശ്രീ ഉച്ചില്ലത്ത് പത്മനാഭന്‍ വാഴുന്നവര്‍ കാര്‍മ്മികത്വം വഹിക്കും. ഇന്ന് വൈകുന്നേരം 6.30 ന് സംഗീതാര്‍ച്ചന. 13 ന് വൈകുന്നേരം 6.30 ന് ഭജന. 14 ന് രാവിലെ 10 ന് സനാതനധര്‍മ്മപാഠശാല ശ്രീമദ്ഭഗവത്ഗീതാക്ലാസ്. തുടര്‍ന്ന് അന്നദാനം. വൈകുന്നേരം 6.30 ന് നിരഞ്ജനസന്ധ്യ. 15 ന് വൈകുന്നേരം 6.30 ന് സംഗീതസന്ധ്യ. 16 ന് രാവിലെ ഗണപതിഹോമം. 8 ന് ഉഷപൂജ. 11 ന് നവകം. 12 ന് ഉച്ചപൂജ. വൈകുന്നേരം 5 ന് ശീവേലി എഴുത്തള്ളത്ത്. 6. 30 ന് സംഗീതകച്ചേരി. 17 ന് രാവിലെ ഗണപതിഹോമം. 8 ന് ഉഷപൂജ. 11 ന് നവകം. 12 ന്ഉച്ചപൂജ. വൈകുന്നേരം 5 ന് ശീവേലി എഴുന്നള്ളത്ത്. 6 മണിക്ക് ദീപാരാധന, പൂജവെപ്പ്, ഗ്രന്ഥപൂജ. 6.30 ന് ദുര്‍ഗ്ഗാനമസ്‌ക്കാരപൂജ. 18 ന് രാവിലെ 7 ന് ഗണപതിഹോമം. 8 ന് ഉഷപൂജ. 8.30 ന് വാഹനപൂജ. 10.30 ന് ആദ്യാത്മിക പ്രഭാഷണം. 11 ന് നവകം. 12 ന് മഹാപൂജ. 12.30 ന് അന്നദാനം. വൈകുന്നേരം 4 ന് ശ്രീഭൂതബലിയോട്കൂടി എഴുന്നള്ളത്ത്. തുടര്‍ന്ന് തിരുനൃത്തം. വൈകുന്നേരം 7 ന് ദീപാരാധന. 7.30 ന് പഞ്ചാരിമേളം അരങ്ങേറ്റം. രാത്രി 8.30 ന് ഗ്രന്ഥപൂജ. ആയുധപൂജ. രാത്രി 9 ന് നിറമാല, അത്താഴപൂജ. 19 ന് രാവിലെ 7.30 ന് ഉഷപൂജ. 7.45ന് പൂജയെടുപ്പ്. 8 മുതല്‍ വിദ്യാരംഭം. ഉച്ചയ്ക്ക് 12 ന് ഉച്ചപൂജ.

Comments

comments