Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കെട്ടിടത്തില്‍ നിന്നും വീണ് ജാര്‍ഖണ്ഡ് സ്വദേശി മരണപ്പെട്ടു


കാഞ്ഞങ്ങാട്: കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് അന്യസംസ്ഥാനതൊഴിലാളി മരണപ്പെട്ടു.
അതിഞ്ഞാലിലെ കെ.വി.അബ്ദുള്‍റഹിമാന്റെ ഉടമസ്ഥതയിലുള്ള മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ ജാര്‍ഖണ്ഡ് സ്വദേശി അമറുദ്ദീന്‍മിയയുടെ മകന്‍ മുക്താര്‍അന്‍സാരിയാണ്(24) മരണപ്പെട്ടത്. ഇവിടെ വാടകമുറിയില്‍ താമസിക്കുന്ന കെട്ടിടത്തിന് താഴെ ഇന്നലെ രാവിലെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. സഹപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തൊട്ടടുത്ത സ്വകാര്യാശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം നടപടികള്‍ക്ക് ശേഷം ഇന്നലെ രാത്രി തന്നെ വിമാനമാര്‍ഗ്ഗം ജാര്‍ഖണ്ഡിലേക്ക് കൊണ്ടുപോയി.

Comments

comments