Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

നടന്‍ മുകേഷിനെതിരെ തുറന്നടിച്ച് ആദ്യ ഭാര്യ സരിത


കൊച്ചി: സ്ത്രീകളെ ദ്രോഹിക്കുന്ന ക്രൂരനായ മനുഷ്യനാണ് നടന്‍ മുകേഷെന്ന് മുകേഷിന്റെ ആദ്യഭാര്യ സരിതയുടെ വെളിപ്പെടുത്തല്‍.
ടെസ് ജോസഫിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ മുകേഷിന്റെ ആദ്യ ഭാര്യ സരിതയുടെ വാക്കുകള്‍ സാമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. മലയാളികളുടെ പ്രിയ നടനും എം.എല്‍.എയുമായ മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച വിഷയം. ഒരു സ്വകാര്യ ചാനലിന് വേണ്ടിയുള്ള പരിപാടിയുടെ ചിത്രീകരണത്തിനിടെ 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം സഹപ്രവര്‍ത്തക ടെസ് ജോസഫ് ഇപ്പോള്‍ വെളിപ്പെടുത്തിയായതോടെയാണ് മുകേഷിനെതിരെയുള്ള സരിതയുടെ മുന്‍ അഭിമുഖം സോഷ്യല്‍ മീഡിയകളും ഓണ്‍ലൈന്‍ മീഡിയകളും ആഘോഷിച്ചുതുടങ്ങിയത്.
ഷൂട്ടിങ്ങിനിടെ ഹോട്ടല്‍ മുറിയിലെ ഫോണില്‍ വിളിച്ച് മുകേഷ് നിരന്തരം ശല്യം ചെയ്യാറുണ്ടെന്നും ഒരു ദിവസം മുഴുവന്‍ സുഹൃത്തിന്റെ മുറിയില്‍ ഇരിക്കേണ്ടി വന്നെന്നും ടെസ് ജോസഫ് മീ ടൂ ക്യാമ്പയിനിലൂടെ വെളിപ്പെടുത്തി. അന്നത്തെ സ്ഥാപന മേധാവി ഡെറക് ഒബ്രയ അന്ന് ഈ വിഷയത്തില്‍ ഇടപെട്ടിരുന്നുവെന്നും. തന്റെ ബോസ്സുമായി ഇക്കാര്യം സംസാരിച്ചുവെന്നും തുടര്‍ന്ന് അദ്ദേഹം അടുത്ത ഫ്‌ലൈറ്റ് പിടിച്ചു തന്ന് രക്ഷിക്കുകയായിരുന്നെന്നും ടെസ്സ് തുറന്നടിക്കുന്നു.
മുകേഷിനെതിരായ ആരോപണം ഒന്നില്‍ നില്‍ക്കുന്നില്ല. മുകേഷിനെ അഭിമുഖം ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കുണ്ടായ അനുഭവം മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ തുറന്നു പറയുന്നു.
സ്വന്തം കുടുംബത്തെ തിരിഞ്ഞുനോക്കാത്തയാള്‍ എങ്ങനെയാണ് നാടിന്റെ ജനപ്രതിനിധിയാകുക എന്ന ചോദ്യമാണ് മുകേഷിന്റെ ആദ്യ ഭാര്യ സരിത ഉന്നയിക്കുന്നത്. ദുബായില്‍ മാധ്യമപ്രവര്‍ത്തകരോടാണ് സരിത മനസ് തുറന്നത്.
വിവാഹം കഴിഞ്ഞതു മുതല്‍ അയാള്‍ തന്നെ ബുദ്ധിമുട്ടിച്ചു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. അന്യസ്ത്രീകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
മുകേഷിന്റെ സഹോദരിയും പണത്തോട് ആര്‍ത്തി കാണിക്കുന്നവരാണ്. തന്റെ മക്കളെ നോക്കാന്‍ സഹോദരി ശമ്പളം ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പിതാവ് ഒ. മാധവനോടുള്ള ബഹുമാനം കൊണ്ട് മാത്രമാണ് ആദ്യ നാളുകളില്‍ മൗനം പാലിച്ചത്.
നടിമാര്‍ക്ക് ശബ്ദം നല്‍കിയ സമ്പാദ്യം കൊണ്ട് കഷ്ടപ്പെട്ടാണ് ഞാന്‍ മക്കളെ പഠിപ്പിച്ചത്. കുട്ടികളുടെ അച്ഛന്‍ എന്ന നിലയില്‍ മാനസികമായോ സാമ്പത്തികമായോ യാതൊരു പിന്തുണയും മുകേഷില്‍ നിന്ന് ലഭിച്ചിട്ടില്ല. ഒരുപാട് ദേഹോപദ്രവവും ഏറ്റിട്ടുണ്ട്. ഇപ്രകാരം തന്നെ മര്‍ദ്ദിക്കുന്നത് മക്കള്‍ കാണാതിരിക്കാനാണ് കുട്ടികളെ ഹോസ്റ്റലിലാക്കിയത്.
മുകേഷ് കടുത്ത മദ്യപനാണ്. വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന അന്യസ്ത്രീകള്‍ ഇപ്പോള്‍ കുടുംബ ജീവിതം നയിക്കുന്നവരായതിനാല്‍ പേര് വെളിപ്പെടുത്തുന്നില്ലെന്നും സരിത പറഞ്ഞു.

Comments

comments