Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

തിത്‌ലി നാളെ ഒഡീഷയില്‍ വീശും; ലുബാന്‍ അതിതീവ്രചുഴലി; കരയിലേക്കെത്താന്‍ 3 ദിവസം


പത്തനംതിട്ട: തിത്‌ലി ചുഴലിക്കാറ്റ് തീവ്രചുഴലിയായി മാറി നാളെ രാവിലെ ഒഡീഷയിലെ ഗോപാല്‍പ്പൂരിനും ആന്ധ്രയിലെ കലിംഗപ്പട്ടണത്തിനും ഇടയില്‍ കരയിലേക്കു വീശാന്‍ സാധ്യത തെളിഞ്ഞു. ഇന്ന് രാവിലെ മുതല്‍ ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറില്‍ 110 മുതല്‍ 125 വരെ കിലോമീറ്റര്‍ വേഗത്തിലായി. കേരളത്തെ ഇതു കാര്യമായി ബാധിക്കില്ലെങ്കിലും ഇന്നും നാളെയും സംസ്ഥാനത്തു ചിലയിടങ്ങളിലും നേരിയ മഴ പ്രതീക്ഷിക്കാം.
ശക്തമായ മഴയ്ക്കു സാധ്യത തീരെയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. കരയിലേക്കു കയറുന്ന ചുഴലി കൊല്‍ക്കത്ത തീരത്തേക്കു തിരിയും. സുന്ദര്‍ബന്‍ ഉള്‍പ്പെടെയുള്ള 24 പര്‍ഗാന ജില്ലകളിലും കനത്ത മഴ ലഭിക്കും. ലുബാന്‍ ചുഴലിക്കാറ്റ് ഒമാന്‍ യെമന്‍ തീരത്തെ ലക്ഷ്യമാക്കി കൂടുതല്‍ തീവ്രത കൈവരിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറി. പക്ഷേ, കരയിലേക്ക് അടിക്കണമെങ്കില്‍ ഇനി മൂന്നു ദിവസം കൂടി കാത്തിരിക്കണം.
മത്സ്യത്തൊഴിലാളികള്‍ യെമന്‍ ഭാഗത്തേക്കു പോകരുതെന്നാണു നിര്‍ദേശം. അറബിക്കടലില്‍ വന്‍തിരമാലകള്‍ ഇപ്പോഴും ശാന്തമായിട്ടില്ല. തെക്കന്‍ മേഖല ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മത്സ്യബന്ധനത്തിനു സജ്ജമാകും വിധം ശാന്തമാകുമെന്നാണ് നിഗമനം.

Comments

comments