Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

റഫാലില്‍ കേന്ദ്രത്തോട് സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി


ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലേക്ക് നയിച്ച കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാനാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. കേസിലെ എതിര്‍കക്ഷി പ്രധാനമന്ത്രിയായതുകൊണ്ട് നോട്ടീസ് അയക്കരുതെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ വാദിച്ചു.
റഫാല്‍ കരാറില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ സര്‍ക്കാരിനെതിരെ രാഷ് ട്രീയ മുതലെടുപ്പിനാണ് ഈ ഹര്‍ജിയെന്നും ഇതില്‍ പൊതുതാത്പര്യമില്ലായെന്നും കെ.കെ വേണുഗോപാല്‍ വാദിച്ചു.
അറ്റോര്‍ണി ജനറല്‍ ശക്തമായി എതിര്‍ത്തതോടെ ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

Comments

comments